'പ്രേമിക്കുമ്പോള്‍ നീയും ഞാനും..'; പ്രണയാര്‍ദ്ര ചുവടുകളുമായി റംസാനും ദില്‍ഷയും


ദിൽഷയും റംസാനും | Photo:instagram/ ramzan mhmd

നോഹരമായ നൃത്ത വീഡിയോയുമായി റംസാനും ദില്‍ഷ പ്രസന്നനും. സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ 'പ്രേമിക്കുമ്പോള്‍ നീയും ഞാനും...' എന്ന മനോഹര ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവെച്ചത്.

വീഡിയോ റംസാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ഇതുവരെ 31 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. നാലര ലക്ഷത്തോളം ആളുകള്‍ ഈ നൃത്തം ലൈക്കും ചെയ്തു. നിരവധി പേര്‍ ഇരുവരേയും അഭിനന്ദിച്ച് കമന്റും ചെയ്തു. 'നിങ്ങള്‍ ഇരുവരും പൊളിച്ചടുക്കി' എന്നായിരുന്നു നടി ശ്വേതാ മോനോന്റെ കമന്റ്.

പ്രണയാര്‍ദ്ര നിമിഷങ്ങളാണ് വീഡിയോയില്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. റംസാനും ദില്‍ഷയും അസാമാന്യ മെയ്‌വഴക്കത്തോടെയാണ് ചുവടുകള്‍ വെച്ചത്.

സോഷ്യല്‍ മീഡിയാ താരങ്ങളാണ് ദില്‍ഷയും റംസാനും. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റംസാന്‍ ഭീഷ്മപര്‍വം എന്ന ചിത്രത്തിലെ 'രതിപുഷ്പം' എന്ന പാട്ടില്‍ ചുവടുവെച്ച് കൈയടി നേടിയിരുന്നു. ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്നു ദില്‍ഷ.


Content Highlights: dilsha and ramzan muhammed dancing video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented