ആറുവര്‍ഷത്തോളം ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ ആശയ്ക്ക് വിജയം


രാജേഷ് കെ. കൃഷ്ണന്‍

ആറുവര്‍ഷത്തോളം ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെങ്കിലും പോരാടാന്‍തന്നെ ഉറച്ചു

ആശാവിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ ആശാവിജയന്‍ കഴിഞ്ഞ ആറുവര്‍ഷമായി നിയമപോരാട്ടത്തിലായിരുന്നു. ജോലിക്കും മറ്റിടങ്ങളിലേക്കും പോകാന്‍ ഒരു മുച്ചക്രവാഹനം വേണം. സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ 2015-ല്‍ അപേക്ഷയും നല്‍കി. വാഹനം അനുവദിക്കുകയുംചെയ്തു. എന്നാല്‍, കോര്‍പ്പറേഷനിലെ ചില ഉന്നതര്‍ എതിര്‍ത്തു. ആശയ്ക്ക് വാഹനം കിട്ടിയില്ല.

ആറുവര്‍ഷത്തോളം ഓഫീസുകള്‍ കയറിയിറങ്ങി മടുത്തെങ്കിലും പോരാടാന്‍തന്നെ ഉറച്ചു. വാഹനം അനുവദിച്ചുനല്‍കിയില്ലെങ്കില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടതോടെ ഉന്നതര്‍ തലകുനിച്ചു. ആശയ്ക്ക് മുച്ചക്രവാഹനം സ്വന്തമായി. ലോക്ഡൗണ്‍ കഴിയുന്നതോടെ അമ്മയെ പെട്രോള്‍ പമ്പില്‍ കൊണ്ടുപോയാക്കി ഡി.ടി.പി. സെന്ററില്‍ ജോലിക്കുപോകാമെന്ന പ്രതീക്ഷയിലാണവര്‍.

2015 സെപ്റ്റംബര്‍ 17-നാണ് നെയ്യാറ്റിന്‍കര തിരുപുറം കുമിളി വി.ടി. ഭവനില്‍ ആശാവിജയന്‍ സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ അപേക്ഷനല്‍കുന്നത്. 2018-ല്‍ വാഹനം അനുവദിക്കാമെന്നും ഉറപ്പുകിട്ടി. പിന്നീട് എത്രവട്ടം വിവിധ ഓഫീസുകള്‍ കയറിയിറങ്ങിയെന്ന് ആലോചിക്കാന്‍പോലും പറ്റില്ലെന്ന് 120 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള ആശ പറയുന്നു.

ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മിഷണര്‍ക്ക് പരാതിനല്‍കിയപ്പോള്‍ ഡ്വാര്‍ഫിസം (ഹ്രസ്വകായത്വം) ബാധിച്ച ആശയ്ക്ക് മുച്ചക്രവാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്ന് വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കി. മുച്ചക്രവാഹനം ഓടിക്കാന്‍ സാധിക്കും എന്ന റിപ്പോര്‍ട്ടോടെ തുടര്‍പരാതി നല്‍കി.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 30-ന് ആശയുടെപേരില്‍ വാഹന രജിസ്ട്രേഷനും കഴിഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം വിട്ടുനല്‍കുന്നില്ലെന്നു കാണിച്ച് ഭിന്നശേഷി കമ്മിഷണര്‍ക്ക് വീണ്ടും പരാതിനല്‍കി. കമ്മിഷണറുടെ ഇടപെടലിനെത്തുടര്‍ന്ന് ജൂണ്‍ 30-ന് അധികൃതര്‍ ആശാവിജയന് മുച്ചക്രവാഹനം കൈമാറുകയായിരുന്നു.

Content Highlights: Differently abled asha got scooter after long legal procedures

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022

Most Commented