നാല് വര്‍ഷം മുമ്പ് നയന്‍സും വിഗ്നേഷും ഒരുമിച്ചുകണ്ട സിനിമയിലെ രംഗമല്ലേ ഇത്?; ആരാധകര്‍ ചോദിക്കുന്നു


ഇരുവശത്തും പുഷ്പങ്ങള്‍ അലങ്കരിച്ച വഴിയിലൂടെ ഒരു ദേവതയെപ്പോലെയാണ് നയന്‍സ് നടന്നുവന്നത്. ചിത്രത്തിന്‌ ഒരു സിനിമയിലെ രംഗവുമായി സാമ്യമുണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍

നയൻതാരയും വിഗ്നേഷ് ശിവനും | Photo: instagram/ vignesh shivan

തെന്നിന്ത്യന്‍ നടി നയന്‍താരയുടേയും സംവിധായകന്‍ വിഗ്നേഷ് ശിവന്റേയും വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഒരു സ്വപ്നവിവാഹത്തില്‍ നിന്നുള്ളതു പോലെയായിരുന്നു ഓരോ ചിത്രങ്ങളും. ഇതില്‍ ഇടനാഴിയിലൂടെ നയന്‍താര വിവാഹവേഷത്തില്‍ നടന്നുവരുന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

ചുവപ്പ് സാരിയില്‍ അതിസുന്ദരിയായാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഇരുവശത്തും പുഷ്പങ്ങള്‍ അലങ്കരിച്ച വഴിയിലൂടെ ഒരു ദേവതയെപ്പോലെയാണ് നയന്‍സ് നടന്നുവന്നത്. ചിത്രത്തിന്‌ ഒരു സിനിമയിലെ രംഗവുമായി സാമ്യമുണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍. ക്രേസി റിച്ച് ഏഷ്യന്‍സ് എന്ന റൊമാന്റിക്-കോമഡി ചിത്രത്തിലാണ് ഇതുപോലെയൊരു രംഗമുള്ളത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയതെന്നും ആരാധകര്‍ പറയുന്നു.

2018-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ പൂക്കള്‍ നിറഞ്ഞ ഇടനാഴിയിലൂടെ വധു നടന്നുവരുന്ന മനോഹരമായ രംഗമുണ്ട്. ബിഗ് സ്‌ക്രീനിലെ ഏറ്റവും ആകര്‍ഷകമായ ദൃശ്യങ്ങളില്‍ ഒന്നാണ് ഈ രംഗം.

ഈ ചിത്രത്തില്‍ നിന്നുള്ള പ്രചോദനത്തിന് മറ്റൊരു തെളിവും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഗ്നേഷ് ശിവന്‍ എടുത്ത ഒരു ചിത്രമാണിത്. നയന്‍താരയ്‌ക്കൊപ്പം ലാസ് വെഗാസിലേക്കുള്ള യാത്രക്കിടയില്‍ എടുത്തതാണ് ഈ സെല്‍ഫി. ഈ വിമാനയാത്രക്കിടയില്‍ ഇരുവരും ക്രേസി റിച്ച് ഏഷ്യന്‍സ് എന്ന ചിത്രം കാണുന്നതും സെല്‍ഫിയില്‍ കാണാം.

Content Highlights: did nayantharas fairytale walk down the aisle have a crazy rich asians inspiration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented