മകന്റെ സ്‌കൂളിലെ പരിപാടിക്കായി ഒരുമിച്ച് ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദര്‍ശനയും


മൂത്ത മകന്‍ യാത്രയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതായിരുന്നു പരിപാടി

ധനുഷും ഐശ്വര്യയും മക്കൾക്കൊപ്പം, കൂടെ വിജയ് യേശുദാസും ദർശനയും | Photo: twitter

വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ടും കുട്ടികള്‍ക്കായി അച്ഛനും അമ്മയുമായി തുടരുന്ന ഒരുപാട് പേരുണ്ട്. ബോളിവുഡ് താരം ഋതിക് റോഷനും ഭാര്യയായിരുന്ന സൂസൈന്‍ ഖാനും ഇതിന് മികച്ച ഉദാഹരണമാണ്. ഇത്തരത്തില്‍ മക്കളായ യാത്രയ്ക്കും ലിംഗയ്ക്കുംവേണ്ടി ഒരുമിച്ചിരിക്കുകയാണ് നടന്‍ ധനുഷും ഐശ്വര്യ രജനീകാന്തും.

യാത്രയുടേയും ലിംഗയുടേയും സ്‌കൂളിലെ പരിപാടിക്കാണ് ഇരുവരും ഒരുമിച്ചെത്തിയത്. മൂത്ത മകന്‍ യാത്രയെ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നതായിരുന്നു പരിപാടി. ഇരുവരും മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ധനുഷിനും ഐശ്വര്യക്കുമൊപ്പം ഈ ചിത്രത്തില്‍ ഗായകന്‍ വിജയ് യേശുദാസും ദര്‍ശനയുമുണ്ട്.



മകന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ച് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. 'എത്ര മനോഹരമായിട്ടാണ് ഈ ദിവസം തുടങ്ങുന്നത്. എന്റെ മൂത്ത മകന്‍ ഇന്ന് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി സത്യപ്രതിജ്ഞ ചെയ്യുന്നതു കാണുന്നു.' മകനെ ക്യാമറയില്‍ പകര്‍ത്തുന്ന സ്വന്തം ചിത്രം പങ്കുവെച്ച് ഐശ്വര്യ കുറിച്ചു. ഇതിനൊപ്പം അമ്മയുടെ അഭിമാന നിമിഷം, അവര്‍ വളരെ വേഗത്തില്‍ വളരുന്നു എന്നീ ഹാഷ്ടാഗുകളും അവര്‍ ഉപയോഗിച്ചിട്ടുണ്ട്.

2004-ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇരുവരും 2022 ജനുവരിയില്‍ വേര്‍പിരിഞ്ഞു. 15 വയസുകാരന്‍ യാത്ര രാജയും 12-കാരന്‍ ലിംഗ രാജയുമാണ് മക്കള്‍.


Content Highlights: dhanush and ex wife aishwaryaa rajinikanth attend son yatras school event together


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented