ഇത്തരം സംഭവങ്ങള്‍ വേദനിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും; രൂക്ഷപ്രതികരണവുമായി ധനശ്രീ


നൃത്തം ചെയ്യുന്നതിനിടെ കാലിന് പരിക്കേറ്റെന്നും വിശ്രമത്തിലാണെന്നും ധനശ്രീ കുറിപ്പില്‍ പറയുന്നു

ധനശ്രീ വർമയും യുസ്‌വേന്ദ്ര ചാഹലും | Photo: Instagram/ Dhanashree Verma

ന്ത്യന്‍ ക്രിക്കറ്റ് താരം യുസ് വേന്ദ്ര ചാഹലുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങളില്‍ രൂക്ഷ പ്രതികരണവുമായി ധനശ്രീ വര്‍മ. ഈ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം സംഭവങ്ങള്‍ വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും ധനശ്രീ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു ധനശ്രീയുടെ പ്രതികരണം.

നൃത്തം ചെയ്യുന്നതിനിടെ കാലിന് പരിക്കേറ്റെന്നും വിശ്രമത്തിലാണെന്നും ധനശ്രീ കുറിപ്പില്‍ പറയുന്നു. പരിക്കേറ്റതോടെ എങ്ങനെ മുന്നോട്ടുപോകുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ പേടിയില്ലാതെയാണ് ഇന്ന് ഞാന്‍ എഴുന്നേറ്റത്. ഏതു സാഹചര്യത്തിലും എനിക്ക് എന്റെ കരുത്ത് തിരിച്ചുപിടിക്കാന്‍ സാധിക്കും. ധനശ്രീ പറയുന്നു.



ഇത്തരം അനുഭവത്തിന് ശേഷം കൂടുതല്‍ വിവേകമുള്ള വ്യക്തിയായി മാറിയെന്നും തന്റെ ദൗര്‍ബല്യം കരുത്തായി മാറ്റിയതില്‍ നന്ദിയുണ്ടെന്നും ധനശ്രീ കുറിച്ചു.

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ചാഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ 'ന്യൂ ലൈഫ് ലോഡിങ്' എന്ന് ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്തു.

ഇതോടെ ഇരുവരും പിരിയുകയാണെന്നും പഞ്ചാബ് കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതായും സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റുകള്‍ വന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ട്വിറ്റര്‍ പേജിലും ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിട്ടിയില്ലെന്നും മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഇതിന് പിന്നിലെന്നും എഎന്‍ഐ സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ വിശദീകരണവുമായി ചാഹല്‍ രംഗത്തെത്തിയിരുന്നു. ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ദയവു ചെയ്ത് ഇതു അവസാനിപ്പിക്കണമെന്നും എല്ലാവരിലേക്കും സ്നേഹവും പ്രകാശവുമെത്തിക്കൂ എന്നും ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു.

2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും ഒരുപാട് ഫോളോവേഴ്സുണ്ട്. ഇരുവരും ഒരുമിച്ചുള്ള നൃത്ത വീഡിയോകളും വൈറലാണ്.

Content Highlights: dhanashree verma on rumours of divorce with cricketer yuzvendra chahal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented