'പ്രണയം എന്നെ ഓസ്‌ട്രേലിയയില്‍ എത്തിച്ചു'; ഉര്‍വശിയെ ട്രോളി ചാഹലിന്റെ ഭാര്യ ധനശ്രീ


യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും/ ഉർവശി റൗട്ടേല | Photo: instagram/ dhanashree verma/ urvashi rautela

ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയും ഇന്ത്യന്‍ ക്രിക്കറ്റ്താരം ഋഷഭ് പന്തും കുറച്ചു നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സെലിബ്രിറ്റികളാണ്. ഋഷഭ് പന്തിനെ പരോക്ഷമായി പരാമര്‍ശിച്ചുള്ള നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉര്‍വശി പങ്കുവെച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച് ഋഷഭും രംഗത്തെത്തിയിരുന്നു. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ നടത്തുന്ന നാടകമാണ് ഇതെല്ലാം എന്നായിരുന്നു പന്തിന്റെ പ്രതികരണം.

എന്നാല്‍ ഇന്ത്യന്‍ താരത്തെ പിന്തുടരുന്നത് നടി അവസാനിപ്പിച്ചിരുന്നില്ല. ആഴ്ച്ചകള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയയില്‍ എത്തിയ നടി സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയ ക്യാപ്ഷന്‍ ചര്‍ച്ചയായിരുന്നു. 'എന്റെ പ്രണയം എന്നെ ഓസ്‌ട്രേലിയയിലേക്ക് നയിച്ചു' എന്നാണ് താരം നല്‍കിയ തലക്കെട്ട്.ഇതിന് പിന്നാലെ ഉര്‍വശിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലാണ് ചാഹലുള്ളത്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ ധനശ്രീയും ഓസ്‌ട്രേലിയയിലെത്തിയിട്ടുണ്ട്.

മെല്‍ബണിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ ധനശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഉര്‍വശിയുടെ ക്യാപ്ഷന്‍ കടമെടുത്താണ് ഈ ചിത്രങ്ങള്‍ ചാഹലിന്റെ ഭാര്യ പോസ്റ്റ് ചെയ്തത്. ഇതിന് പ്രതികരണവുമായി ചാഹലും രംഗത്തെത്തി. ഹാര്‍ട്ട് ഇമോജികളാണ് ഇന്ത്യന്‍ താരം കമന്റ് ചെയ്തത്.

ഈ പോസ്റ്റിന് താഴെ കമന്റുമായി ആരാധകരുമെത്തി. ധനശ്രീ ഉര്‍വശിയെ കളിയാക്കിയതാണെന്നും ഇതേ കമന്റ് മുമ്പ് എവിടെയോ കണ്ടിട്ടുണ്ട് എന്നൊക്കെയുമാണ് ഇന്‍സ്റ്റഗ്രാം ഫോട്ടോയില്‍ ആരാധകരുടെ കമന്റുകള്‍.

കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയയായ ധനശ്രീ ഏറെ നാളായി ചികിത്സയിലായിരുന്നു. അതിനിടയില്‍ ചാഹലും ധനശ്രീയും വേര്‍പിരിയുകയാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.

Content Highlights: dhanashree verma flies to australia in urvashi rautela style


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented