യുക്രൈൻ ജനതയ്ക്കായി ​ഗൗൺ ഉയർന്ന ലേലത്തുകയ്ക്ക് വച്ച് അമേരിക്കൻ ഡിസൈനർ


അമേരിക്കൻ ഫാഷൻ ഡിസൈനറായ ക്രിസ്റ്റ്യൻ സിറിയാനോ ആണ് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

Photos: instagram.com/csiriano/?hl=en

യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയതോടെ സാമ്പത്തിക സാമൂഹിക മേഖലകൾ ഉൾപ്പെടെ നിരവധി ഇടങ്ങളാണ് നിശ്ചലമായത്. പാരീസ് ഫാഷൻ വീക്കിൽ ഫാഷൻ രം​ഗത്തെ ​ഗ്ലാമർ ലോകം തിളങ്ങി നിന്നപ്പോൾ യൂറോപ്പിന്റെ മറ്റൊരു ഭാ​ഗത്ത് യുദ്ധം വിതച്ച കനത്ത നാശനഷ്ടങ്ങൾ കൊണ്ട് വാർത്തയിൽ നിറയുകയായിരുന്നു. എന്നാൽ ഫാഷൻ ഇൻഡസ്ട്രിയിൽ‌ നിന്നും യുദ്ധത്തിനെതിരെ പ്രതികരണങ്ങൾ ഉയരുകയുണ്ടായി. റഷ്യൻ ഡിസൈനറായ വലെന്റിൻ യുദാഷ്കിനെ യുദ്ധത്തോടുള്ള നിലപാടിൽ പ്രതിഷേധിച്ച് പാരീസ് ഫാഷൻ വീക്കിൽ നിന്ന് മാറ്റിനിർത്തുകയുണ്ടായി. യുക്രൈന് ആദരസൂചകമായി വൈകാരികമായ ഷോ സംഘടിപ്പിച്ചവരുമുണ്ട്. ഇപ്പോഴിതാ പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ ക്രിസ്റ്റ്യൻ സിറിയാനോ ആണ് യുക്രൈന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. താൻ ഡിസൈൻ ചെയ്ത ​ഗൗൺ ലേലത്തിനു വച്ച് ലഭിക്കുന്ന തുക യുക്രൈന് സഹായമായി നൽകാനൊരുങ്ങുകയാണ് ക്രിസ്റ്റ്യൻ.

ബുധനാഴ്ചയാണ് ഇതു വ്യക്തമാക്കുന്ന പോസ്റ്റ് സിറിയാനോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. താൻ ഡിസൈൻ ചെയ്ത നീലയും മഞ്ഞയും നിറങ്ങളിലുള്ള ​ഗൗണാണ് സിറിയാനോ ലേലത്തിന് വച്ചിരിക്കുന്നത്. യുക്രൈൻ പതാകയ്ക്ക് സമാനമായ നീല-മഞ്ഞ നിറങ്ങളാണ് ​ഗൗണിലേതും.

ഡിസൈനർ എന്ന നിലയ്ക്ക് വസ്ത്രങ്ങളാണ് ഞങ്ങളുടെ ശബ്ദം എന്നു പറഞ്ഞാണ് സിറിയാനോ വിവരം പങ്കുവെച്ചത്. അരിയാന ​ഗ്രാന്റെ, ലേഡി ​ഗാ​ഗ, ഒപ്ര വിൻഫ്രേ തുടങ്ങിയ താരങ്ങളുടെ പ്രിയ ഡിസൈനറാണ് സിറിയാനോ. പരമാവധി ഉയർന്ന തുകയ്ക്ക് ​ഗൗൺ ഡിസൈൻ ചെയ്യണമെന്നാണ് സിറിയാനോ പറയുന്നത്.

ഇപ്പോൾ ദുരിതം അനുഭവിക്കുന്നവർക്ക് എല്ലാവർക്കുമൊപ്പം തന്റെ പ്രാർഥനകളുണ്ടെന്നും സിറിയാനോ പറയുന്നു. നിരവധി പേരാണ് സിറിയാനോയുടെ പോസ്റ്റിനു കീഴെ കമന്റുകളുമായി എത്തിയത്. ഏതെങ്കിലും സെലിബ്രിറ്റികൾ ഈ വസ്ത്രം വാങ്ങി ഓസ്കാർ റെഡ് കാർപെറ്റ് വേദിയിൽ ധരിക്കുമെന്നാണ് പ്രതീക്ഷ എന്നാണ് ചിലർ കമന്റ് ചെയ്തത്.

എന്നാണ് ലേലം അവസാനിക്കുക എന്ന കാര്യം സിറിയാനോ വ്യക്തമാക്കിയിട്ടില്ല. പ്രശസ്ത ഫാഷൻ ബ്രാൻ‍ഡുകളായ ബർബറി, ഷനെൽ, ​ഗൂചി, വലെന്റിനോ, ലൂയീ വിറ്റൺ തുടങ്ങിയവരും യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.


Content Highlights: designer christian siriano auctioning gown to raise money for ukraine relief, ukraine russia war

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented