അധ്യാപകരുടെ ഡാൻസ്/ ഷാരൂഖ് ഖാൻ | Photo: instagram/ afp
വടിയും കൈയില്‍ പിടിച്ച്, മിണ്ടരുതെന്ന് പറഞ്ഞ് ചുണ്ടില്‍ വിരലുംവെച്ച് നടന്നിരുന്ന അധ്യാപകരുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളെപ്പോലെ അടിപൊളിയാണ്. ഇത്തരത്തില്‍ മനോഹരമായ ഒരു അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ 'ജൂമേ ജൊ പത്താന്‍' എന്ന ഗാനത്തിനൊപ്പം അധ്യാപികമാരും ചുവടുവെയ്ക്കുകയായിരുന്നു. ഡല്‍ഹി സര്‍വകാലാശാലയിലെ ജീസസ് ആന്റ് മേരി കോളേജിലെ കൊമേഴ്‌സ് ഡിപാര്‍ട്‌മെന്റിലെ അധ്യാപികമാരാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്തത്.
വിദ്യാര്‍ഥികളുടെ ഡാന്‍സിന് ഇടയ്ക്ക് അപ്രതീക്ഷിതമായി അധ്യാപികമാര്‍ കയറി വരികയായിരുന്നു. സാരിയുടുത്ത് 'കൂള്‍' ആയി വന്ന ഗുരുക്കന്‍മാരെ കൈയടികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡിപാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സ് ജെഎംസി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് വൈറലാകുകയും ചെയ്തു.
ഒടുവില്‍ അഭിനന്ദനവുമായി ഷാരൂഖ് ഖാനും എത്തി. 'തങ്ങളെ പഠിപ്പിക്കാനും തങ്ങളോടൊപ്പം ആസ്വദിക്കാനും കഴിയുന്ന അധ്യാപകരുള്ളത് എത്ര ഭാഗ്യമാണ്. എല്ലാവരും റോക്ക് സ്റ്റാര്‍സാണ്.' വീഡിയോ ട്വീറ്റ് ചെയ്ത് ഷാരൂഖ് കുറിച്ചു.
ഇതുവരെ 13 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒന്നേ കാല്‍ ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു. അധ്യാപികമാരേയും വിദ്യാര്‍ഥികളേയും അഭിനന്ദിച്ച് നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്.
Content Highlights: delhi university teachers dance to shah rukh khans pathan song video goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..