Photo: instagram.com/thefoodiehat/
മഹാമാരിക്കാലത്ത് ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. എന്നാൽ ദുരിതങ്ങളെ മറികടക്കാൻ സ്വന്തം രീതിയിൽ പരിശ്രമിച്ച് വിജയം കണ്ടെത്തിയവർ നിരവധിയാണ്. അത്തരത്തിലൊരു അതിജീവനകഥയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട അധ്യാപിക വീട്ടിലൊരുക്കിയ ഭക്ഷണം വിറ്റ് ജീവിതമാർഗം കണ്ടെത്തുന്ന വാർത്തയാണത്.
ദി ഫൂഡീ ചാറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അധ്യാപികയുടെ അതിജീവനകഥ പുറത്തുവന്നിരിക്കുന്നത്. ഡൽഹിയിൽ നിന്നുള്ള അധ്യാപിക ജോലി നഷ്ടമായതോടെ വീട്ടിൽ താനൊരുക്കുന്ന ഭക്ഷണം വിറ്റ് വരുമാനം കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു.
റൊട്ടി-സബ്ജി, രാജ്മാ-ചാവൽ തുടങ്ങി വീട്ടിലൊരുക്കുന്ന സാധാരണ ഭക്ഷണങ്ങളാണ് അധ്യാപിക വിൽക്കുന്നത്. തെരുവിൽ ആരോഗ്യകരമായ ഭക്ഷണം വിറ്റ് വരുമാനം കണ്ടെത്തുമ്പോൾ തനിക്ക് ഏറെ സംതൃപ്തിയുണ്ടെന്നാണ് അധ്യാപിക പറയുന്നത്.
ഇതിനകം പത്തുലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്. എത്ര വിപരീത സാഹചര്യം ജീവിതത്തിലുണ്ടായാലും അവനവൻ വിചാരിച്ചാൽ അതിജീവിക്കാനാവും എന്ന സന്ദേശമാണ് അധ്യാപിക പകരുന്നതെന്ന് ഭൂരിഭാഗം പേരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നു.
Content Highlights: delhi teacher lost her job selling home-cooked meals, inspiring women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..