ദീപിക പദുക്കോണും രൺവീർ സിങ്ങും ചടങ്ങിനെത്തുന്നു | Photo: instagram/ Manav Manglani
ക്യാമറക്ക് മുന്നിലും പിന്നിലും എപ്പോഴും സന്തോഷത്തോടെ കഴിയുന്ന ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം ആരാധകര്‍ കണ്ടതാണ്. പലപ്പോഴും ആളുകള്‍ക്ക് മുന്നില്‍ സ്‌നേഹം പ്രകടമാകുന്ന രീതിയില്‍ ഇരുവരും പെരുമാറിയിട്ടുമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പൊതുവേദിയില്‍ ഇതിന് വിഭിന്നമായ ഒരു സംഭവത്തിന് ആരാധകര്‍ സാക്ഷിയായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കൈ പിടിക്കാന്‍ ശ്രമിച്ച രണ്‍വീര്‍ സിങ്ങിനെ ദീപിക അവഗണിക്കുന്നതാണ് ആ വീഡിയോയിലുള്ളത്. മുംബൈയില്‍ നടന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാര്‍പ്പറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്‍വീറും ദീപികയും.
ദീപികയുടെ അച്ഛനും ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണും ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്നു. കാറില്‍ ആദ്യം ഇറങ്ങിയ രണ്‍വീര്‍ ദീപികയേയും പ്രകാശിനേയും കാത്തുനിന്നു. ദീപിക പുറത്തെത്തിയ ശേഷം രണ്‍വീര്‍ അവര്‍ക്കു നേരെ കൈനീട്ടി. എന്നാല്‍ കൈയില്‍ പിടിക്കാതെ, രണ്‍വീറിനെ അവഗണിച്ച് ദീപിക മുന്നോട്ടുനടന്നു. പിന്നീട് മൂന്നു പേരും റെഡ് കാര്‍പറ്റില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
വീഡിയോ വൈറലായതോടെ ഇതിന് താഴെ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചടങ്ങിന് വരുന്നതിന് മുമ്പ് ഇരുവരും വഴക്ക് കൂടിയിട്ടുണ്ടാകും എന്നായിരുന്നു ഒരു കമന്റ്. അവരുടെ ശരീരഭാഷ ആകെ മാറിയിട്ടുണ്ടെന്നും അവര്‍ക്കിടയില്‍ എന്തോ കുഴപ്പമുണ്ടെന്നും മറ്റൊരു ആരാധകന്‍ പ്രതികരിച്ചു. അച്ഛന്‍ കൂടെയുള്ളതിനാലാണ് ദീപിക അത്തരത്തില്‍ പെരുമാറിയതെന്നും അച്ഛന് മുന്നില്‍ കൈപിടിച്ചു നടക്കുന്നത് ശരയില്ലെന്നും ആയിരുന്നു മറ്റൊരു കമന്റ്.
ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്‍വീര്‍ സിങ്ങ്. സിനിമയുടെ കശ്മീര്‍ ചിത്രീകരണത്തിന്റെ
അവസാന ഘട്ടം പൂര്‍ത്തിയായിരുന്നു. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച പഠാന്‍ ആണ് ദീപികയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. 2023-ലെ ഓസ്‌കര്‍ ചടങ്ങില്‍ അവതാരകയായും ദീപിക തിളങ്ങിയിരുന്നു.
Content Highlights: deepika padukone ignores ranveer singh as he holds out his hand at event
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..