ദീപിക പദുക്കോൺ ഓസ്‌കർ വേദിയിൽ | Photo: instagram/ deepika padukone
ബോളിവുഡിന്റെ സ്വന്തം താരറാണി എന്ന മേല്‍വിലാസത്തില്‍ മാത്രമല്ല നടി ദീപികാ പദുക്കോണ്‍ അറിയപ്പെടുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായും ഖത്തര്‍ ലോകകപ്പിന്റെ സമാപന ചടങ്ങില്‍ ട്രോഫി അവതരിപ്പിച്ചും ലോകശ്രദ്ധയാകര്‍ഷിച്ച ദീപിക ഓസ്‌കര്‍ വേദിയിലും തന്റെ സാന്നിധ്യമറിയിച്ചു.
95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകയായാണ് ദീപികയെത്തിയത്. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു...' എന്ന ഗാനം വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ പാട്ടിനെക്കുറിച്ചുള്ള വിവരണം നല്‍കിയത് ദീപിക ആയിരുന്നു.
ഇതിന് പിന്നാലെ 'നാട്ടു നാട്ടു' ഓസ്‌കര്‍ പുരസ്‌കാരം നേടിയപ്പോള്‍ ദീപികയുടെ കണ്ണുകള്‍ നിറഞ്ഞു. സന്തോഷത്തോടെ കൈകള്‍ കൂട്ടിപ്പിടിച്ച് ഇരിക്കുന്ന ദീപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലെത്തിയതിന്റെ സന്തോഷമായിരുന്നു അത്.
കറുപ്പ് നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് താരം വേദിയിലെത്തിയത്. ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ദീപികയ്ക്ക് ഗ്ലാമറസ് ലുക്ക് നല്‍കി. ഇതിനൊപ്പം ഡയമണ്ട് നെക്ക്‌ളേസും മോതിരവും ബ്രെയ്‌സ്‌ലെറ്റുമാണ് ആഭരണങ്ങളായി അണിഞ്ഞത്. നൂഡ് ലിപ്‌സ്റ്റിക്കും കണ്ണിനെ ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ഇതിന്റെ ചിത്രങ്ങള്‍ ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: deepika padukone cries tears of joy and black gown outfit
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..