ദീപികാ പദുക്കോൺ | Photo: Instagram
ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണിന് ഇന്ന് 37 വയസ്സ് പൂര്‍ത്തിയാവുകയാണ്. പഠാന് സിനിമയിലെ ബേഷരം പാട്ടുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് ഇത്തവണത്തെ ജന്മദിനം. പഠാനിലെ നായകന് ഷാരൂഖ് ഖാന് ഉള്‍പ്പെടെ നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി വന്നത്.
ബോളിവുഡില്‍ മിന്നുന്ന പ്രകടനങ്ങള്‍ക്കൊണ്ട് തന്റെതായ ഇരിപ്പിടമുറപ്പിച്ച നടിയാണ് ദീപിക. അതുകൊണ്ടുതന്നെ ഒരു സിനിമയ്ക്ക് 15 കോടി മുതല്‍ മുതല്‍ 30 കോടി വരെയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം. ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാള്‍ കൂടിയാണ് ദീപിക. 314 കോടി രൂപയാണ് ആസ്തി.
ആഡംബര വാച്ചുകളോടുള്ള പ്രിയമാണ് ദീപികയുടെ മറ്റൊരു പ്രത്യേകത. എട്ടു ലക്ഷം രൂപയുടെ ടിസോട്ട് ക്ലാസികിന്റെ ഡയമണ്ട് റോസ് ഗോള്‍ഡ് വാച്ചുണ്ട് താരത്തിന്. മെഴ്സിഡസ് ബെന്‍സ് കാറും നാല് ബെഡ്റൂമുകളുള്ള ആഡംബര വീടും ദീപികയ്ക്ക് സ്വന്തമായുണ്ട്. ഭര്‍ത്താവ് രണ്‍വീറുമായി മുംബൈയിലെ ഈ വീട്ടിലാണ് താമസം. 16 കോടി രൂപ വിലയുണ്ട് ഈ വീടിന്. ഒന്നര കോടിയോളം രൂപയുണ്ട് മെഴ്സിഡസ് കാറിന്.
ബോളിവുഡിലെ ഏറ്റവും മികച്ച താരദമ്പതികളാണ് രണ്‍വീറും ദീപികയും. ഇരുവരും ഒന്നിച്ചുള്ള പ്രണയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഖത്തറില്‍ ലോകകപ്പ് പ്രദര്‍ശിപ്പിക്കാനുള്ള അവസരം കൈവന്നത് ദീപികയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി.
2022-ലെ ഗെഹ്റിയാനാണ് ദീപികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇത് ബോക്സ് ഓഫീസില്‍ അത്ര വിജയമായിരുന്നില്ല. അതേസമയം സിനിമയില്‍ ദീപിക അവതരിപ്പിച്ച് കഥാപാത്രം വലിയ പ്രശംസയ്ക്ക് പാത്രമായി. ഷാരൂഖ് ഖാനുമൊത്തുള്ള പഠാനാണ് പുതിയതായി ഇറങ്ങാനുള്ള ചിത്രം.
Content Highlights: deepika padukone birthday today, special story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..