റോസ ഇസബെൽ സെസ്‌പെഡസ് സെല്ലാക്ക| Photo: TARANTINI09/Twitter
മരിച്ചെന്നു കരുതി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതിനിടെ യുവതിക്ക് പുനര്‍ജന്മം. സംസ്‌കാരത്തിനായി ശവപ്പെട്ടി എടുക്കുമ്പോഴാണ് പെട്ടിക്കകത്ത് നിന്ന് ഞരക്കം കേട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ പെട്ടി തുറന്നു നോക്കിയപ്പോള്‍ യുവതിക്ക് ജീവനുണ്ടെന്ന് മനസ്സിലാകുകയായിരുന്നു.
പെറുവിലാണ് സംഭവം. റോസ ഇസബെല്‍ സെസ്‌പെഡസ് സെല്ലാക്ക എന്ന യുവതിക്കാണ് പുനര്‍ജന്മം ലഭിച്ചത്. വാഹനപകടത്തെ തുടര്‍ന്ന് റോസ മരിച്ചെന്നാണ് ബന്ധുക്കള്‍ കരുതിയത്. തുടര്‍ന്ന് സംസ്‌കാരത്തിനായുള്ള ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടി ചുമന്നപ്പോള്‍ ഉള്ളിലുള്ള ആളിന് ജീവനുണ്ടെന്ന് മനസിലാകുകയായിരുന്നു.
'അവള്‍ കണ്ണുകള്‍ തുറന്നു. ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു.' സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ കാജോ പറയുന്നു.
റോസയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവിടെവെച്ച് അവര്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ റോസയുടെ ബന്ധുവും മരിച്ചിരുന്നു.
Content Highlights: Dead woman knocks on her coffin, shocks mourners
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..