മരുമകളുടെ ഡാന്‍സും അമ്മായിയമ്മയുടെ റിയാക്ഷനും; ഇന്റര്‍നെറ്റില്‍ തരംഗമായി വീഡിയോ


മരുമകള്‍ വിനിത ശര്‍മ്മ പങ്കവച്ച ഡാന്‍സ് വീഡിയോയിലെ പുഞ്ചിരിക്കുന്ന അമ്മായിഅമ്മയെ കണ്ട് അതിശയിക്കുകയാണ് നെറ്റിസണ്‍സ്.

.

ഇന്ത്യന്‍ സിനിമ സീരിയല്‍ കഥകളില്‍ നമ്മള്‍ സ്ഥിരമായി കാണുന്ന ഒന്നാണ് മരുമകളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുന്ന, സദാ ശകാരിക്കുന്ന അമ്മായിയമ്മ. എന്നാല്‍ മരുമകളുടെ നൃത്തത്തിന് ഒരു പുഞ്ചിരിയുമായി ഒപ്പം ചേരുന്ന അമ്മായിയമ്മ ആണെങ്കിലോ? അത്തരത്തിലുള്ള വീഡിയോ പങ്കുവച്ച് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് വിനിത ശര്‍മ്മ എന്ന യുവതി.

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വിനിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ വീട്ടിലെ അടുക്കളയില്‍ നിന്ന് ഹിന്ദി ചിത്രം റെയ്‌സ് 2 വിലെ 'ലട്ട് ലഗ് ഗയീ' എന്ന ഗാനത്തിന് ഡാന്‍സ് ചെയ്യുന്ന വിനിതയെ കാണാം. ഈ നൃത്തം കാണുന്ന അമ്മായിയമ്മ പുഞ്ചിരിച്ചു കൊണ്ട് വിനിതയെ നോക്കുന്നതും കാണാം. ആ പുഞ്ചിരിയില്‍ തന്നെ അറിയാം അവരുടെ ബന്ധം എങ്ങനെയുള്ളതാണെന്ന്.



' ഞാന്‍ ഞാനായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ എങ്ങനെയാണോ അങ്ങനെ ഇവര്‍ എന്നെ ഇഷ്ടപ്പെടുന്നു.'' വീഡിയോയുടെ ക്യാപ്ഷനായി വിനിത കുറിച്ചു.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. ഇത് പോലൊരു അമ്മായിയമ്മയെയാണ് എല്ലാവര്‍ക്കും വേണ്ടത്, ഒരുപാട് തവണ വീഡിയൊ കണ്ടു, സൂപ്പര്‍ സപ്പോര്‍ട്ട് അമ്മായിയമ്മ, ഇങ്ങനെ പോകുന്നു കമന്റുകള്‍.

Content Highlights: daughter in law dance in front of mother in law


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented