രണ്ട് കാൽമുട്ടുകളും മാറ്റിവച്ച ശേഷം ആദ്യമായി വേദിയിൽ നൃത്തം ചെയ്ത് അനുപമ


അനുപമ മോഹൻ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ അരങ്ങിൽ കുച്ചിപ്പുടി അവതരിപ്പിക്കുന്നു.

കൊച്ചി: ഭാവയാമി ഗോപാല ബാലം .. എന്ന അന്നമാചാര്യ കീർത്തനത്തിന് ഒപ്പം ഭാവ മുദ്രകൾ വിടർന്നു. ഒപ്പം തെറ്റാത്ത നൃത്തച്ചുവടുകളും.
മാറ്റി വെച്ച രണ്ട് കാൽമുട്ടുകളുമായി അനുപമ മോഹൻ വേദിയിലെത്തിയപ്പോൾ അത് അക്ഷരാർഥത്തിൽ ഒരു പുനപ്രവേശമായിരുന്നു . ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലായിരുന്നു രണ്ടു മണിക്കൂർ നീണ്ട നൃത്ത പരിപാടി.

അസഹ്യമായ വേദനയിൽ പുളഞ്ഞ നാളുകൾ കടന്നാണ് മൂന്നു വർഷത്തിനു ശേഷം ഇതാദ്യമായി കൊച്ചിയിൽ അനുപമ കുച്ചിപ്പുടി അവതരിപ്പിച്ചത്. അരങ്ങിൽ ഒപ്പം എട്ട് ശിഷ്യകളും ഒപ്പം എത്തി. വേദികൾ താണ്ടിയുള്ള കലായാത്രകൾക്കിടെ
2019 ലാണ് അനുപമയുടെ കാൽമുട്ടുകളിൽ വേദന പിടി മുറുക്കിയത്. തുടർന്ന് ഈയടുത്താണ് ശസ്ത്രക്രിയ നടത്തിയത്.

പ്രൊഫ.എം.കെ.സാനു , ശസ്ത്രക്രിയ നടത്തിയ ഡോ. ബിപിൻ തെരുവിൽ , കലാ ക്ഷേത്രം വിലാസിനി, ആർ.എൽ.വി ആനന്ദ് എന്നിവർ ഉൾപ്പടെയുള്ളവരുടെ നിറഞ്ഞ സദസ്സിനു മുന്നിലായിരുന്നു നൃത്തപരിപാടി. സംവിധായകൻ മോഹന്റെ ഭാര്യയായ അനുപമ വെമ്പട്ടി ചിന്നസത്യത്തിെന്റെ ശിഷ്യയാണ്. സത്യാഞ്ജലി എന്ന നൃത്തവിദ്യാലയവും നടത്തുന്നു.

വൈദ്യശാസ്ത്രത്തിന്റെ മികവിന്റെയും നർത്തകിയുടെ ഇച്ചാശക്തിയുടെയും തെളിവാണ് വിസ്മയിപ്പിച്ച നൃത്തമെന്ന്
തുടർന്ന് നടന്ന സ്നേഹ സംഗമത്തിൽ പ്രൊഫ.എം.കെ.സാനു പറഞ്ഞു. അനുപമ മോഹന് ശസ്ത്രക്രിയ നടത്തിയ ഡോ. ബിപിൻ തെരുവിൽ, ഡോ. മനു വർമ, കലാക്ഷേത്ര വിലാസിനി, കലാമണ്ഡലം മോഹനതുളസി, ശ്രീകുമാരി രാമചന്ദ്രൻ, തനുജ ഭട്ടതിരി,വിക്രം ഗൗഡ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശ്ശേരി, ആർ എൽ.വി. ആനന്ദ്, നിവേഷ് കെ. ശർമ എന്നിവരും സംസാരിച്ചു.

Content Highlights: dance after knee replacement surgery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented