ഡോ. റാബിയ ജോസഫ്
പുലിക്കുരുമ്പ (കണ്ണൂർ): അര്‍ബുദചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി മലയാളി ഗവേഷക നേതൃത്വം നല്‍കുന്ന സംഘം.
ടെക്‌സാസ് സര്‍വകലാശാലയ്ക്ക് കീഴിലെ എം.ഡി. ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററിലെ മലയാളി ഗവേഷക ഡോ. റാബിയ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തല്‍ നടത്തിയത്.
ശരീരത്തിലെ രോഗവ്യാപനം തടുത്തുനിര്‍ത്തുന്ന കോശങ്ങളെ ശക്തിപ്പെടുത്തുന്നത് അര്‍ബുദരോഗചികിത്സയില്‍ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയത്.
സംഘത്തിന്റെ കണ്ടെത്തലുകള്‍ ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ചു.
എം.ഡി. ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്ററിലെ ഇന്‍സ്ട്രക്ടറായ ഡോ. റാബിയ ജോസഫ് അവിടത്തെ ഗൈനക്കോളജിക് ഓങ്കോളജി ആന്‍ഡ് റിപ്രൊഡക്ടീവ് മെഡിസിന്‍ വകുപ്പില്‍ ഗവേഷക ഫാക്കല്‍റ്റി കൂടിയാണ്.
കാന്‍സര്‍ വ്യാപന (മെറ്റാസ്റ്റേസിസ്) നിയന്ത്രണത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്നത് ശരീരത്തിലെ മൂന്നുതരം കോശങ്ങളും കോശകലകളുമാണ്. സൈറ്റോടോക്‌സിക്ക് ടി സെല്ലുകളാണ് ഇവയില്‍ പ്രധാനമെങ്കിലും അവ വഹിക്കുന്ന പങ്കെന്തെന്ന് ഇതുവരെ വ്യക്തമായിരുന്നില്ല.
ഉയര്‍ന്ന തോതില്‍ സൈറ്റോടോക്‌സിക്ക് ടി സെല്ലുകളും കുറഞ്ഞ തോതില്‍ പ്ലേറ്റ്ലെറ്റുകളും ഉള്ള ശരീര സാഹചര്യങ്ങളില്‍ കാന്‍സര്‍ വ്യാപനത്തോത് കുറഞ്ഞും പ്ലേറ്റ്ലെറ്റുകള്‍ കൂടുതലെങ്കില്‍ വ്യാപനത്തോത് കൂടിയുമിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
നടുവില്‍ പുലിക്കുരുമ്പ സ്വദേശിനിയാണ് ഡോ. റാബിയ. ജോസഫ് മേച്ചിറാത്തിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകളാണ്.
പുലിക്കുരുമ്പ മഞ്ഞളാങ്കല്‍ എം.ബി.ലിബിനാണ് ഭര്‍ത്താവ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..