ജോർജിന റോഡ്രിഗസ് കുടുംബത്തോടൊപ്പം | Photo: Instagram/ Georgina Rodríguez
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും നമ്മള്‍ തളര്‍ന്നുപോകും. ആ സമയത്ത് കൈത്താങ്ങായി കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ഥ പങ്കാളിയും ആത്മസുഹൃത്തും. ഇത്തരത്തില്‍ സങ്കടങ്ങള്‍ മാത്രം നിറഞ്ഞ ഒരു കാലത്ത് ചേര്‍ത്തുപിടിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് മനസുതുറയ്ക്കുകയാണ് ഭാര്യ ജോര്‍ജിന റോഡ്രിഗസ്.
നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി സീരീസ് 'ഐ ആം ജോര്‍ജിന'-യുടെ രണ്ടാം സീസണിലാണ് ജീവിതത്തില്‍ നേരിട്ട നഷ്ടങ്ങളെ കുറിച്ച് ജോര്‍ജിന മനസ്സുതുറക്കുന്നത്. ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും മൂന്ന് തവണ ഗര്‍ഭം അലസിപ്പോയതിനെ കുറിച്ചുമാണ് ജോര്‍ജിന പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. എന്നാല്‍ ജനിച്ചയുടനെ ഒരു കുഞ്ഞ് മരണത്തിന് കീഴടങ്ങി. അന്ന് ഈ ദു:ഖവാര്‍ത്ത ക്രിസ്റ്റിയാനോ ആരാധകരെ അറിയിച്ചിരുന്നു. മാതാപിതാക്കള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദന കുഞ്ഞിനെ നഷ്ടമാകുന്നതാണ് എന്നും ക്രിസ്റ്റ്യാനോ അന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
എന്നാല്‍ അത് ജീവിതത്തിലെ ആദ്യ ദുരന്തമായിരുന്നില്ല എന്ന് ജോര്‍ജിന പറയുന്നു. മുമ്പ് മൂന്ന് തവണ ഗര്‍ഭം അലസിപ്പോയെന്നും ആ സമയത്തെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടേയാണ് കടന്നുപോയതെന്നും അവര്‍ വെളിപ്പെടുത്തുന്നു.
ഗര്‍ഭിണിയായിരുന്ന സമയത്ത് ഓരോ തവണയും പേടിച്ചാണ് ഡോക്ടറുടെ അടുത്ത് പോയിരുന്നത്. ഓരോ സ്‌കാനിങ്ങിന് പോകുമ്പോഴും പേടിയായിരുന്നു. പരിശോധനയില്‍ കുഞ്ഞുങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞാല്‍ സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങും. ജോര്‍ജിന ഡോക്യുമെന്ററിയില്‍ പറയുന്നു.
'ഐ ആം ജോര്‍ജിന'-യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡിലാണ് ക്രിസ്റ്റിയാനോയുടെ ഭാര്യ കുഞ്ഞുങ്ങളെ കുറിച്ച് മനസു തുറയ്ക്കുന്നത്. അഞ്ച് കുഞ്ഞുങ്ങളുടെ പിതാവാണ് ക്രിസ്റ്റ്യാനോ. ഇതില്‍ ആദ്യ മൂന്നു പേര്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. ഇളയ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ ജോര്‍ജിനയാണ്. അവസാനം ഇരട്ടകളായി ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജനിച്ചത്. ഇതില്‍ ഏഞ്ചല്‍ എന്ന് പേര് നല്‍കിയ ആണ്‍കുഞ്ഞിനെയാണ് നഷ്ടമായത്. പെണ്‍കുട്ടിക്ക് ബെല്ല എന്നാണ് പേര് നല്‍കിയത്.
Content Highlights: cristiano ronaldos partner georgina rodriguez talks about children and family life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..