'ഞങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്'; അഭ്യര്‍ഥനയുമായി ചാഹല്‍


ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ചാഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്

യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും | Photo: instagram/ yuzvendra chahal

ന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വര്‍മയും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ചാഹലിന്റെ പേര് നീക്കം ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ 'ന്യൂ ലൈഫ് ലോഡിങ്' എന്ന് ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പോസ്റ്റ് ചെയ്തു.

ഇതോടെ ഇരുവരും പിരിയുകയാണെന്നും പഞ്ചാബ് കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയതായും സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ വന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ ട്വിറ്റര്‍ പേജിലും ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത നല്‍കിട്ടിയില്ലെന്നും മൂന്നു വ്യാജ അക്കൗണ്ടുകളാണ് ഇതിന് പിന്നിലെന്നും എഎന്‍ഐ സ്ഥിരീകരിച്ചു.ഇപ്പോള്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം ലെഗ് സ്പിന്നര്‍. ഞങ്ങളുടെ ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ദയവും ചെയ്ത് ഇതു അവസാനിപ്പിക്കണമെന്നും എല്ലാവരിലേക്കും സ്‌നേഹവും പ്രകാശവുമെത്തിക്കൂ എന്നും ചാഹല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

2020 ഡിസംബറിലാണ് ചാഹലും ധനശ്രീയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും ഒരുപാട് ഫോളോവേഴ്‌സുണ്ട്. ഇരുവരും ഒരുമിച്ചുള്ള നൃത്ത വീഡിയോകളും വൈറലാണ്. നിലവില്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിനായുള്ള തയ്യാറെടുപ്പിലാണ് ചാഹല്‍.

Content Highlights: cricketer yuzvendra chahal clarifies after divorce rumours with wife dhanashree


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented