ഷാഹിദി അഫ്രീദി അൻഷയോടും ഷഹീൻ അഫ്രീദിയോടുമൊപ്പം | Photo: twitter
പാക് ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയും മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയും വിവാഹിതരായി. കറാച്ചിയില്‍ നടന്ന ചടങ്ങില്‍ നിലവിലെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു.
കറാച്ചിയിലെ സകരിയ പള്ളിയില്‍വെച്ചായിരുന്നു നിക്കാഹ്. അതിനുശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹസത്കാരവും നടത്തി. ബാബര്‍ അസിമിനെ കൂടാതെ പാക് ടീമിലെ ഷഹീന്റെ സഹതാരങ്ങളായ സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, നസീം ഷാം എന്നിവരും പങ്കെടുത്തു. പാക് സ്‌ക്വാഷ് താരം ജഹാംഗിര്‍ ഖാന്‍, ഐസിസിയുടെ ജനറല്‍ മാനേജര്‍ വസീം ഖാന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഷഹീന്റെ കുടുംബം കറാച്ചിയില്‍ എത്തിയിരുന്നു. വ്യാഴാഴ്ച്ചയായിയിരുന്നു മൈലാഞ്ചിയിടല്‍ ചടങ്ങ്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം രണ്ട് വര്‍ഷം മുമ്പാണ് നടന്നത്.
പാക് ടീമിലെ യുവ പേസ് ബൗളറാണ് 22-കാരനായ ഷഹീന്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ കലന്ദേഴ്‌സിന്റെ താരമാണ്. ഷാഹിദ് അഫ്രീദിയുടെ മൂത്ത മകളായ അന്‍ഷ ഡോക്ടറാണ്. നിലവില്‍ ലണ്ടനില്‍ വിദ്യാര്‍ഥിനിയാണ്.
Content Highlights: Cricketer Shaheen Afridi marries daughter of Pakistan legend Shahid Afridi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..