കീമോയ്ക്കും തളര്‍ത്താനാകാത്ത സ്‌നേഹം; പ്രിയപ്പെട്ടവള്‍ക്ക് സ്വപ്നയാത്രയൊരുക്കി കാമുകന്‍


ചാർളിയും ഹന്നയും | Photo: instagram/ travel couple

ര്‍ബുദത്തോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നവരുടെ പോരാട്ട കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഈ പോരട്ടം അസുഖബാധിതര്‍ക്ക് എന്നപോലെ കൂടെ നില്‍ക്കുന്നവര്‍ക്കും ഏറെ വേദനയും മാനസിക സംഘര്‍ഷവും നല്‍കുന്നതാണ്. ഇവര്‍ നല്‍കുന്ന ഊര്‍ജ്ജവും പിന്തുണയുമാണ് പലരേയും അര്‍ബുദത്തെ തോല്‍പിക്കാന്‍ പ്രാപ്തരാക്കുന്നത്. ഇത്തരത്തില്‍ രോഗത്തിലും വഴിപിരിയാത്ത ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണ് ചാര്‍ലിയും ഹന്നയും പറയുന്നത്.

ട്രാവല്‍ വ്‌ളോഗിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരെ നേടിയ പ്രണയിതാക്കളാണ് ഇരുവരും. ദാറ്റ് ട്രാവല്‍ കപ്പിള്‍ എന്നാണ് ഇവരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ പേര്. തുര്‍ക്കിയിലെ കാപ്പഡോഷ്യയിലെ ഹോട്ട് എയര്‍ബലൂണുകള്‍ കാണാനുള്ള യാത്രക്കായി ഒരുങ്ങുന്നതിനിടേയാണ് ഹന്നയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. ഇതോടെ ആ യാത്ര മുടങ്ങി.കാന്‍സര്‍ നാലാം ഘട്ടത്തില്‍ എത്തിയതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കുറവായിരുന്നു. എന്നാല്‍ തളരാതെ ചാര്‍ളി ഒപ്പംനിന്നു. ചികിത്സയ്ക്ക് ശേഷം തുര്‍ക്കിയിലേക്ക് കൊണ്ടുപോകാമെന്ന് ഹന്നയ്ക്ക് ഉറപ്പു നല്‍കി. ആ പ്രതീക്ഷയിലാണ് ഹന്ന കീമോ തെറാപ്പികള്‍ക്ക് വിധേയയായത്. ഒടുവില്‍ അവസാന ഘട്ട കീമോതെറാപ്പിയും കഴിഞ്ഞ് തുര്‍ക്കി യാത്രക്കായി ഇരുവരും ഒരുങ്ങി.

ഏറെ പ്രത്യേകതയുടെ ഈ യാത്രയുടെ ഓരോ നിമിഷവും ചാര്‍ളി ക്യാമറയില്‍ പകര്‍ത്തി. ഇതു വീഡിയോയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഹന്ന ചികിത്സയക്ക് വിധേയയാകുന്നത് മുതല്‍ യാത്ര അവസാനിക്കുന്നതു വരേയുള്ള കാര്യങ്ങളാണ് വീഡിയോയിലുള്ളത്. തുര്‍ക്കിയിലെ ഹോട്ട് എയര്‍ ബലൂണ്‍ കാഴ്ച്ചകള്‍ ഇരുവരും ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.

'കോവിഡും കാന്‍സറും കാരണം നാല് തവണ മുടങ്ങിപ്പോയ ഞങ്ങളുടെ യാത്ര ഒടുവില്‍ സഫലമായി' -എന്ന ക്യാപ്ഷനോടെയാണ് ചാര്‍ളി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ആഴം വ്യക്തമാക്കുന്ന വീഡിയോ രണ്ടര ലക്ഷത്തോളം പേരാണ് കണ്ടത്. ഇവര്‍ യഥാര്‍ഥ പോരാളികളാണെന്നും ഈ വീഡിയോ മനസുനിറയ്ക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: couple travels to cappadocia in turkey after overcoming cancer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented