എന്നും സാരി ധരിക്കണം,ഞായറാഴ്ച ബ്രേക്ക്ഫാസ്റ്റ് ഭര്‍ത്താവുണ്ടാക്കണം; വൈറലായി വിവാഹ ഉടമ്പടി


വെഡ് ലോക്ക് ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നാലു കോടിയില്‍ അധികം ആളുകളാണ് കണ്ടത്

വിവാഹ ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്ന വധൂവരൻമാർ | Photo: instagram/ wedlock_photography_assam

വിവാഹവുമായി ബന്ധപ്പെട്ട് പല രസകരമായ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മകളെ ചുംബിക്കുന്നതിന് പകരം ഭാര്യയെ ചുംബിക്കുന്ന അച്ഛന്റെ വീഡിയോയും അനുഗ്രഹം വാങ്ങാന്‍ മകന്റെ കാല്‍തൊടുന്ന അച്ഛന്റെ വീഡിയോയുമെല്ലാം ഇത്തരത്തില്‍ തരംഗമായിരുന്നു. അതുപോലെ വിവാഹ ഉടമ്പടിയില്‍ ഒപ്പുവെയ്ക്കുന്ന വധൂവരന്‍മാരുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അസമിലെ ഗുവഹത്തി സ്വദേശികളായ മിന്റുവും ശാന്തിയും തമ്മിലുള്ള വിവാഹത്തിന്റെ ഉടമ്പടിയാണിത്. വധൂവരന്‍മാര്‍ ഇതില്‍ എട്ടു നിബന്ധനകളാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. രണ്ടുപേരുടേയും ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഈ നിബന്ധനകളിലുള്ളത്.

ഒരു മാസം ഒരു പിസ മാത്രം, വീട്ടിലെ ഭക്ഷണത്തിന് മുന്‍ഗണന നല്‍കണം, എല്ലാ ദിവസവും സാരി ധരിക്കണം, രാത്രി പാര്‍ട്ടികള്‍ക്ക് പോകുന്നത് എന്നോടൊപ്പം മാത്രം, എല്ലാ ദിവസവും ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യണം, ഞായറാഴ്ച പ്രഭാതഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കണം, എല്ലാ പാര്‍ട്ടിയിലും നല്ലൊരു ചിത്രം എടുക്കണം, 15 ദിവസം കൂടുമ്പോള്‍ ഷോപ്പിങ്ങിന് പോകണം എന്നിവയാണ് നിബന്ധനകള്‍.

വെഡ് ലോക്ക് ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നാലു കോടിയില്‍ അധികം ആളുകളാണ് കണ്ടത്. 20 ലക്ഷം ആളുകള്‍ ലൈക്ക് ചെയ്യുകയും ചെയ്തു. ഇതിനു താഴെ നിരവധി പേര്‍ കമന്റുമായെത്തി. ഇതൊന്നും പിന്തുടുരാനാകില്ലെന്നും ദിവസവും സാരി ധരിക്കണമെന്നക് കുറച്ചു കടുത്തുപോയെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. മികച്ച കരാര്‍ ആണെന്നും നടപ്പാക്കാന്‍ സാധിക്കട്ടേയെന്നും മറ്റു ചിലര്‍ പ്രതികരിച്ചു.

Content Highlights: couple signs a contract after their wedding ceremony viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented