അക്ഷയ് വി റെഡ്ഡിയും അപൂർവ്വ റെഡ്ഡിയും / വൈറൽ വീഡിയോയിൽ നിന്ന് | Photo: instagram/ rhythmcells
ഓസ്കര് ലഭിച്ചതോടെ ഇന്ത്യയില്‍ മുഴുവന്‍ 'നാട്ടുനാട്ടു' തരംഗമാണ്. ആഘോഷ പരിപാടികളില്‍ മുഴുവന്‍ ആളുകള്‍ നൃത്തം ചെയ്യുന്നത് 'നാട്ടു നാട്ടു' പാട്ടിന് അനുസരിച്ചാണ്. ഈ പാട്ടിനൊപ്പം സിനിമയില്‍ ഉള്ളതുപോലെ ചുവടുവെയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ വിവാഹ വേഷത്തില്‍ 'നാട്ടു നാട്ടു'വിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുകയാണ് നവദമ്പതികളായ അക്ഷയ് വി റെഡ്ഡിയും അപൂര്‍വ്വ റെഡ്ഡിയും. ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഔട്ട്‌ഡോര്‍ വേദിയില്‍ അതിഥികള്‍ക്ക് മുന്നിലായിരുന്നു നവദമ്പതികളുടെ നൃത്തം. അക്ഷയ് ഷെര്‍വാണിയും അപൂര്‍വ ഭാരമേറിയ ലെഹങ്കയുമായിരുന്നു ധരിച്ചിരുന്നത്. വേഗതയുള്ള ചുവടുകള്‍ വെയ്ക്കുമ്പോള്‍ കാല് ഈ ലെഹങ്കയിലുടക്കി വീഴാന്‍ സാധ്യത കൂടുതലായിരുന്നു. ഇത് മനസിലായക്കിയ വരന്‍ നൃത്തം ചെയ്യുമ്പോള്‍ ലെഹങ്കയുടെ ഒരു ഭാഗം ഒരു കൈ കൊണ്ട് ഉയര്‍ത്തിപ്പിടിച്ച് വധുവിനെ സഹായിച്ചു.
സിനിമയില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും ചുവടുകള്‍ വെയ്ക്കുന്നതുപോലെ പരസ്പരം തോളില്‍ കൈയിട്ടാണ് ദമ്പതികളും നൃത്തം ചെയ്തത്. ഒരു ചുവടുപോലും പിഴക്കാതെ ഒരേ രീതിയില്‍ ഇരുവരും നൃത്തം പൂര്‍ത്തിയാക്കി.
റിതം സെല്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നാല് ലക്ഷത്തോളം ആളുകള്‍ ഈ വീഡിയോ കണ്ടു. 14000 പേര്‍ ലൈക്കും ചെയ്തു. ഇതിന് താഴെ ഇരുവരേയും അഭിനന്ദിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഈ ഒത്തൊരുമ ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും കഴിയട്ടെ എന്നായിരുന്നു ഒരു കമന്റ്.
Content Highlights: couple dances to trending naatu naatu song viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..