
Photo: Twitter
ചൈനയില്‍ നിന്നു തുടങ്ങിയ കൊറോണ വൈറസ് ഇന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണയെ തുരത്താന്‍ പല രാജ്യങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇപ്പോഴും ഇത്തരം നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര ഗൗരവം കൊടുക്കാതെ നിരത്തുകളില്‍ ഇറങ്ങി നടക്കുന്നവരുണ്ട്. അത്തരം ആളുകള്‍ക്ക് ഒരു സന്ദേശവുമായി എത്തിയ നഴ്സ് ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
മിഷിഗണില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന മെലിസ്സ സ്റ്റീനര്‍ എന്ന യുവതിയാണ് കൊറോണയുടെ ഭീകരത തിരിച്ചറിയണം എന്നു പറഞ്ഞ് വിങ്ങിപ്പൊട്ടുന്നത്. പതിമൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് മരണങ്ങള് മുന്നില്‍ കാണുന്നതിനാലാണ് ജനങ്ങള്‍ ഇനിയെങ്കിലും അവസ്ഥയെ ഗൗരവകരമായി കാണണമെന്ന് പറയുന്നതെന്ന് നിറകണ്ണുകളോടെ മെലിസ്സ പറയുന്നു.
''കഴിഞ്ഞ പതിമൂന്നു മണിക്കൂറില്‍ ഗുരുതരാവസ്ഥയിലുള്ള രണ്ടു കൊറോണ രോഗികളെ വെന്റിലേറ്ററില്‍ ചികിത്സിച്ചു വരികയാണ്. ഇപ്പോള്‍ തൊട്ട് വരുന്ന ഏതാനും മാസങ്ങളോളം ചിലപ്പോള്‍ ഇതൊരു സാധാരണ ജോലി പോലെ ആയേക്കാം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്നു പോലും അറിയുന്നില്ല. ഒരു യുദ്ധമുഖത്ത് എത്തിയ അവസ്ഥയാണ്. ശരിക്കും മനസ്സ് തകര്‍ന്നിരിക്കുകയാണ്. ജനങ്ങള്‍ ദയവുചെയ്ത് ഗൗരവമായി കാണണം.''- മെലിസ്സ പറയുന്നു.
Content Highlights: corona virus nurse sobs while recalling her shift
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..