മലാലയെ പരിഹസിച്ച് കൊമേഡിയന്‍ ഹസന്‍ മിന്‍ഹാജ്; പ്രതികരണവുമായി പ്രിയങ്ക ചോപ്ര


മലാലയും പ്രിയങ്ക ചോപ്രയും | Photo: instagram/ malala

ടനും കൊമേഡിയനുമായ ഹസന്‍ മിന്‍ഹാജിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത മലാല യൂസഫ്‌സായിക്ക് പിന്തുണയുമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. നേരത്തെ ഹസന്‍ മിന്‍ഹാജ് മലാലയെ പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മലാല തന്നെ പിന്തുടരുന്നുണ്ടെന്നും താന്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്നുമായിരുന്നു മിന്‍ഹാജിന്റെ കമന്റ്. തുടര്‍ന്ന് മലാല ഇയാളെ അണ്‍ഫോളോ ചെയ്യുകയായിരുന്നു.

'സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ മലാലയെ കുറിച്ച് ഞാനൊരു തമാശ പറയാം. ഇന്‍സ്റ്റഗ്രാമില്‍ അവര്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. പക്ഷേ ഞാന്‍ തിരിച്ച് ഫോളോ ചെയ്യുന്നില്ല.'-ഇതായിരുന്നു മിന്‍ഹാജിന്റെ കമന്റ്.



ഇതിന് പിന്നാലെ മലാലയ്ക്ക് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തി. മിന്‍ഹാജിന്റെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച പ്രിയങ്ക അയാള്‍ തന്നെ ഫോളോ ചെയ്യുന്നുണ്ടെന്നും താന്‍ തിരിച്ച ഫോളോ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി. 'അതേ പെണ്‍കുട്ടി. തമാശയേക്കാൾ നിസാര കാര്യങ്ങളാണ് അയാള്‍ ഇഷ്ടപ്പെടുന്നത്'-ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ടിനൊപ്പം പ്രിയങ്ക കുറിച്ചു.

പ്രിയങ്കയുടേയും മലാലയുടേയും ഇന്‍സ്റ്റഗ്രാം സ്റ്റോറി

ഇതോടെ മലാലയ്‌ക്കെതിരായ തന്റെ വീഡിയോ മിന്‍ഹാജ് പിന്‍വലിച്ചു. മലാലയോട് തന്നെ ഫോളോ ചെയ്യുമോ എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. പുതിയ കുറിപ്പില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.'ഒക്ടോബര്‍ നാലിന് ഞാന്‍ മലാലയെ കുറിച്ച് ഒരു തമാശ പറഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത ദിവസം അവര്‍ എന്നെ അണ്‍ഫോളോ ചെയ്തു. എന്നോട് ക്ഷമിക്കണം. ദയവായി എന്നെ തിരിച്ചു ഫോളോ ചെയ്യു. ഇത് വിചാരിച്ച പോലെ വന്നില്ല. എന്റെ കൈയില്‍ നിന്ന് പോയി.'-മിന്‍ഹാജ് കുറിച്ചു.

പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് മലാല ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയി പങ്കുവെച്ചു. 'ഈ സ്‌ക്രീന്‍ ഷോട്ട് അയച്ചുതന്നവര്‍ക്ക് നന്ദി. കുറച്ചു കാലമായി ഞാന്‍ ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നില്ല'- സ്‌റ്റോറിയില്‍ മലാല കുറിച്ചു.

Content Highlights: comedian hasan minhaj jokes about malala priyanka chopra responds

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented