കോടമ്പാക്കത്തെ ഫ്‌ളാറ്റില്‍ ഘടികാരങ്ങള്‍ക്കൊപ്പം ജീവിതം; കെന്നഡിക്ക് ഗിന്നസ് ലോക റെക്കോഡ്


കോടമ്പാക്കത്തെ ഫ്ളാറ്റിൽ തന്റെ ഘടികാരശേഖരവുമായി റോബർട്ട് കെന്നഡി (ഫയൽ ചിത്രം) | Photo: Mathrubhumi

ചെന്നൈയില്‍ ഘടികാരങ്ങളുടെ കലവറ തീര്‍ത്ത റോബര്‍ട്ട് കെന്നഡിക്ക് ഗിന്നസ് ലോക റെക്കോഡ്. ഈ മാസം മൂന്നിന് അദ്ദേഹം റെക്കോഡ് പുസ്തകത്തില്‍ ഇടംനേടി. കെന്നഡിയുടെ കൈവശമുള്ളത് അദ്ഭുത ശേഖരമാണെന്നും അദ്ദേഹം ജീവിതസമ്പാദ്യം ഇതിനായി ചെലവഴിച്ചെന്നും ഗിന്നസ് വിധികര്‍ത്താക്കള്‍ വിലയിരുത്തി.

കോടമ്പാക്കത്തെ ഫ്‌ളാറ്റില്‍ കൂട്ട ഹൃദയസ്പന്ദനം പോലെയുള്ള ഘടികാരങ്ങളുടെ ശബ്ദങ്ങള്‍ക്കൊപ്പമാണ് വര്‍ഷങ്ങളായി കെന്നഡിയുടെ ജിവിതം. നാഗര്‍കോവില്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ നാലുപതിറ്റാണ്ടിന്റെ സമ്പാദ്യമാണിവ. ഇത്രയും കാലത്തെ തന്റെ ആത്മാര്‍ഥമായ പ്രവൃത്തികള്‍ക്കുള്ള അംഗീകാരമാണ് ഗിന്നസ് റെക്കോഡെന്നു കെന്നഡി പ്രതികരിച്ചു.

പ്ലസ്ടു പഠനകാലത്താണ് കെന്നഡി പുരാവസ്തുശേഖരണം തുടങ്ങിയത്. പിന്നീടിത് ഘടികാരങ്ങളില്‍മാത്രമായി ഒതുങ്ങി. ഇപ്പോള്‍ 3000-ത്തോളം ഘടികാരങ്ങള്‍ ശേഖരത്തിലുണ്ട്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ മൂന്നാര്‍ തേയില ഫാക്ടറിയിലെ ഉദ്യോഗസ്ഥനായിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിനു സമ്മാനമായി നല്‍കിയ അന്‍സോണിയ ഘടികാരം ഏറെക്കാലം വീട്ടിലെ ചുമരില്‍ തൂക്കിയിട്ടിരുന്നു. 1983-ല്‍ ഇതെടുത്തുമാറ്റി അച്ഛന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഘടികാരം വെച്ചു. അന്നത്തെ പഴയ ഘടികാരം നിധിപോലെ സൂക്ഷിച്ച കെന്നഡി പതുക്കെ ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരനായി മാറുകയായിരുന്നു.

1952-ല്‍ തിരുകൊച്ചി സംസ്ഥാനത്തെ മികച്ച ബോഡി ബില്‍ഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സില്‍ക്സണ്‍ ജോര്‍ജിന്റെ മകനാണ് റോബര്‍ട്ട് കെന്നഡി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് തേടിപ്പിടിച്ചും ആക്രിക്കടകളില്‍നിന്ന് ചുരുങ്ങിയ നിരക്കില്‍ വാങ്ങി നന്നാക്കിയുമാണ് ആദ്യം ശേഖരമൊരുക്കിയത്.

ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, റഷ്യ, ജപ്പാന്‍, സ്വീഡന്‍, ഹംഗറി തുടങ്ങി വിവിധ രാജ്യങ്ങളിലെ ഘടികാരങ്ങള്‍ ഇപ്പോള്‍ ശേഖരത്തിലുണ്ട്. കൂടാതെ, പഴയകാല റാന്തലുകള്‍, ക്യാമറകള്‍, ആവി എന്‍ജിനുകളുടെ മാതൃക, 1932-ലെ റാലി ഇംഗ്ലണ്ട് സൈക്കിള്‍ തുടങ്ങിയവയുമുണ്ട്. ഇവയെല്ലാം സൂക്ഷിക്കാന്‍ ഒരു ഫ്‌ളാറ്റും വാങ്ങി.

ഘടികാരങ്ങളുടെ പരിപാലനത്തിന് ഭാര്യ ടീനി റോബര്‍ട്ട് ഒപ്പമുണ്ട്. എം.സി.എ. ബിരുദധാരിയായ കെന്നഡിക്ക് കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് മേഖലയിലാണ് ജോലി. തന്റെ ഘടികാരശേഖരം ഭാവിയില്‍ രാജ്യത്തിന്റെ സമ്പത്തായി മാറണമെന്നാണ് ആഗ്രഹം. ട്രസ്റ്റ് രൂപവത്കരിച്ച് പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രത്തില്‍ ഘടികാര മ്യൂസിയം സ്ഥാപിക്കാനും 58-കാരനായ കെന്നഡി താത്പര്യപ്പെടുന്നു

Content Highlights: clock collector kennedy guinness world record


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented