'ക്ലൈമാക്‌സ് ആണ് അടിപൊളി';കുഞ്ഞു മോഡല്‍ മേക്കപ്പ് ചെയ്യുന്ന രസകരമായ വീഡിയോ


വീഡിയോയുടെ അവസാനമാണ് സര്‍പ്രൈസ് എന്ന കുറിപ്പോടെയാണ് എല്ലയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

മേക്കപ്പ് ചെയ്യുന്ന എല്ലാബെല്ല | Photo: instagram/ ella bella

കുഞ്ഞുങ്ങളുടെ രസകരവും വ്യത്യസ്തവുമായ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. അവരുടെ കളിയും ചിരിയും കുസൃതിയുമെല്ലാം നമ്മുടെ മോശം മാനസികാവസ്ഥയെ സന്തോഷത്തിലെത്തിക്കും എന്നതാണ് ഇതിന് പിന്നിലെ കാരണം. അവരുടെ നിഷ്‌കളങ്കമായ പെരുമാറ്റത്തില്‍ നമ്മള്‍ വീണുപോകും. അത്തരത്തില്‍ ഒരു കുഞ്ഞു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്.

എല്ലാബെല്ല എന്ന കുഞ്ഞു മോഡലാണ് ഈ വീഡിയോയിലെ താരം. രാവിലെ എഴുന്നേറ്റയുടനെ എല്ല അമ്മയുടെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ച് മേക്കപ്പ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഐഷാഡോയും ബ്ലഷ് ബ്രഷുമെല്ലാം ഉപയോഗിച്ചുള്ള മേക്കപ്പിന്റെ ക്ലൈമാക്‌സ് ആണ് അടിപൊളി. തികച്ചും പ്രതീക്ഷിതമായി എല്ല മൂക്കിനകത്ത് വിരലിട്ട ശേഷം ഈ വിരല്‍ നാവില്‍വെയ്ക്കുന്നതാണ് അവസാന ഭാഗത്തുള്ളത്.

വീഡിയോയുടെ അവസാനമാണ് സര്‍പ്രൈസ് എന്ന കുറിപ്പോടെയാണ് എല്ലയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്‌സുള്ള എല്ലയുടെ പേജ് കൈകാര്യം ചെയ്യുന്നത് അമ്മയാണ്. വീഡിയോ എടുക്കുന്നതും അതു പോസ്റ്റ് ചെയ്യുന്നതുമെല്ലാം അമ്മയാണ്.


Content Highlights: child models makeup video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented