കൂറ്റൻ കെട്ടിടത്തിനു മുകളിൽ കൂസലേന്യ നടക്കുന്ന പെൺകുട്ടി,ചലഞ്ചുകളുടെ ഭാ​ഗമാവാമെന്ന് കമന്റുകൾ-വീഡിയോ


നിരവധി പേരാണ് പെൺകുട്ടിയെയും വീട്ടുകാരെയും വിമർശിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

-

കെട്ടിടങ്ങളുടെ മുകളിൽ നിന്ന് അബദ്ധത്തിൽ വീഴുന്നതിന്റെയും മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെയുമൊക്കെ നിരവധി വീഡിയോകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് കൂറ്റൻ കെട്ടിടത്തിന്റെ ചുമരിനോടുചേര്‍ന്ന് കൂസലേന്യ നടക്കുന്ന ഒരു പെൺകുട്ടിയുടേതാണ്. നിരവധി പേരാണ് പെൺകുട്ടിയെയും വീട്ടുകാരെയും വിമർശിച്ച് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നു നടന്നതാണെന്നോ എവിടെ നടന്നതാണെന്നോ വിവരലങ്ങൾ ലഭ്യമാവാത്ത വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. ഒരു പെൺകുട്ടി കെട്ടിടത്തിന്റെ ഒരു വശത്തു നിന്നും മറുവശത്തേക്ക് ചുമരുകളിൽ പിടിച്ച് നടക്കുന്നതാണ് വീഡിയോയിലുള്ളത്. എതിർവശത്തു നിന്ന് ഇതു കണ്ടയാളുകളാണ് വീഡിയോ പകർത്തിയിരിക്കുന്നത്.

ഈ പെൺകുട്ടി മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ചെയ്യുന്നതെന്നും പരാതി കൊടുക്കണമെന്നുമൊക്കെ വീഡിയോ പകർത്തുന്നവർ തമ്മിൽ പറയുന്നതു കേൾക്കാം. പെൺകുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഐപിഎസ് ഉദ്യോ​ഗസ്ഥനായ എച്ച്ജിഎസ് ധാലിവാൾ ഉൾപ്പെടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഡെയർ ചലഞ്ചുകളുടെ ഫലം എന്നു പറഞ്ഞാണ് ധാലിവാൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്തിനു വേണ്ടിയാണ് പെൺകുട്ടി ജീവൻ പോലും അപകടപ്പെടുത്തി ഇത്തരത്തിൽ ചെയ്തിരിക്കുന്നതെന്നും ലഭ്യമല്ല. സമൂഹമാധ്യമത്തിൽ വൈറലാകുന്ന ഭീതിപ്പെടുത്തുന്ന വെല്ലുവിളികളുടെ ഭാ​ഗമായാവാം ഇതു ചെയ്തതെന്നാണ് ട്വിറ്ററിലുള്ളവർ‍ കമന്റ് ചെയ്യുന്നത്. ഒരുകുട്ടികളും ഇത്തരത്തിലുള്ള വെല്ലുവിളികളുടെ ഭാ​ഗമാവരുതെന്നും വീട്ടുകാർ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പലരും പറയുന്നു.

Content Highlights: Careless’ Girl Dangerously Walking On Ledge Of A Skyscraper

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented