2019 കാൻസ് ഫിലിം ഫെസ്റ്റിവലിൽ ദീപികാ പദുക്കോൺ | Photo: AFP
ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ഇത്തരം ലോകോത്തര മേളകളില്‍ ജൂറിയാകാന്‍ അനുമതി ലഭിക്കുക. ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച ബോളിവുഡ് താരം ദീപികാ പദുക്കോണാണ് പ്രധാന ജൂറിയുടെ ഭാഗമാകുന്നത്.
2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം വിന്‍സെന്റ് ലിന്‍ഡനാണ് ജൂറി അധ്യക്ഷന്‍. ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി, സ്വീഡിഷ് നടി നൂമി റാപോസ്, നടിയും തിരക്കഥാകൃത്തും നിര്‍മാതാവുമായ റെബേക്ക ഹാള്‍, ഇറ്റാലിയന്‍ നടി ജാസ്മിന്‍ ട്രിന്‍ക്, ഫ്രഞ്ച് സംവിധായകന്‍ ലാജ് ലി, അമേരിക്കന്‍ സംവിധായകന്‍ ജെഫ് നിക്കോള്‍സ്, നോര്‍വേയില്‍ നിന്നുള്ള സംവിധായകന്‍ ജോക്കിം ട്രയര്‍ എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.
മെയ് 17 മുതല്‍ മെയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72-ാമത് ഫിലിം ഫെസ്റ്റിവലില്‍ ചുവന്ന പരവതാനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയുടെ ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികള്‍.
Content Highlights: Cannes 2022 Deepika Padukone Is On This Years Jury
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..