പരിക്കേറ്റവരെ കണ്ടപ്പോള്‍ സങ്കടം നിയന്ത്രിക്കാനായില്ല;സാരിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ച് ഉദ്യോഗസ്ഥ


ലഖ്നൗ ഡിവിഷണല്‍ കമ്മീഷണറും മലയാളിയുമായ റോഷന്‍ ജേക്കബിന്റെ വീഡിയോയാണ് വൈറലാകുന്നത്

വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: ANI

ഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ലഖിംപുര്‍ ഖേരിയിലുണ്ടായ വാഹനപകടത്തില്‍ എട്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിലിബിത്ത് ബസ്തി ഹൈവേയിലെ ശാരദ പാലത്തിന് സമീപം രാവിലെയാണ് അപകടമുണ്ടായത്.

ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 12 പേരെ ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.



ഇതിന് പിന്നാലെ ആശുപത്രിയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലഖ്‌നൗ ഡിവിഷണല്‍ കമ്മീഷണറും മലയാളിയുമായ റോഷന്‍ ജേക്കബാണ് ഈ വീഡിയോയിലുള്ളത്.

പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു റോഷന്‍ ജേക്കബ്. പരിക്കേറ്റ ഒരു കുട്ടിയുടെ അമ്മയെ ആശ്വസിപ്പിക്കുന്നതിനിടയില്‍ റോഷന്‍ ജേക്കബിന് സങ്കടം നിയന്ത്രിക്കാനായില്ല. അവരുടെ കണ്ണുകള്‍ നിറയുകയായിരുന്നു. സാരിത്തലപ്പ് കൊണ്ട് അവര്‍ കണ്ണീര് തുടക്കുന്നതും പരിക്കേറ്റ കുട്ടിയെ തലോടുന്നതും വീഡിയോയില്‍ കാണാം.

നേരത്തേയും റോഷന്‍ ജേക്കബ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കോവിഡ് വ്യാപന സമയത്തെ റോഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ അഭിനന്ദിച്ചിരുന്നു. ലക്‌നൗവില്‍ കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അവിടെ സന്ദര്‍ശിക്കാനെത്തിയ റോഷന്റെ വീഡിയോയും വൈറലായിരുന്നു. വെള്ളക്കെട്ടിലിറങ്ങി നടക്കുന്ന വീഡിയോയാണ് വൈറലായത്.

Content Highlights: bureaucrat roshan jacob meets mother of child injured in accident breaks down viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented