മാംസം കഴിക്കുന്നതാണോ പ്രശ്‌നം?; ബെക്കാമിന്റെ മകനുമായുള്ള 9.5 കോടിയുടെ കരാര്‍ റദ്ദാക്കി സൂപ്പര്‍ഡ്രൈ


ബ്രൂക്ക്‌ലിനെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ച് എട്ടു മാസങ്ങള്‍ക്കുള്ളിലാണ് സൂപ്പര്‍ഡ്രൈ ഞെട്ടിക്കുന്ന തീരുമാനമെടുത്തത്. 

പാചകത്തിനിടെ അച്ഛൻ ഡേവിഡ് ബെക്കാമിനൊപ്പം ബ്രൂക്ക്‌ലിൻ ബെക്കാം | Photo: instagram/ brooklyn beckham

ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ മൂത്ത മകന്‍ ബ്രൂക്ക്‌ലിന്‍ ബെക്കാമുമായുള്ള ഒരു മില്ല്യണ്‍ പൗണ്ടിന്റെ (9,60,68,170 രൂപ) കരാര്‍ റദ്ദാക്കി ഫാഷന്‍ രംഗത്തെ മുന്‍നിര കമ്പനിയായ സൂപ്പര്‍ഡ്രൈ. ബ്രൂക്ക്‌ലിനെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ച് എട്ടു മാസങ്ങള്‍ക്കുള്ളിലാണ് സൂപ്പര്‍ഡ്രൈ ഞെട്ടിക്കുന്ന തീരുമാനമെടുത്തത്.

അംബാസഡര്‍മാരുടെ പ്രകടനം കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യാറുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ബെക്കാമിന്റെ മകനുമായുള്ള കരാര്‍ അവസാനിപ്പിച്ചതെന്നുമാണ് സൂപ്പര്‍ഡ്രൈയുടെ വിശദീകരണം. എന്നാല്‍ ബ്രൂക്ക്‌ലിന്റെ വ്യക്തിജീവിതം സൂപ്പര്‍ഡ്രൈയുടെ മൂല്യങ്ങളുമായി ഒത്തുപോകാത്തതാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

മൃഗങ്ങളുടെ തോല്‍ ഒഴിവാക്കിയുള്ള ഫാഷന്‍ സംസ്‌കാരം വളര്‍ത്തുക എന്നതാണ് സൂപ്പര്‍ഡ്രൈയുടെ ലക്ഷ്യം. സസ്യാഹാരവും കമ്പനി പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ഷെഫ് ആയി ജോലി ചെയ്യുന്ന ബ്രൂക്ക്‌ലിന്‍ മാംസാഹാരപ്രിയനാണ്. കൂടാതെ മാംസം പാചകം ചെയ്യുന്നത് അടക്കമുള്ള വീഡിയോകള്‍ ബ്രൂക്ക്‌ലിന്‍ യുട്യൂബ് ചാനലില്‍ പങ്കുവെയ്ക്കാറുമുണ്ട്. ഇതേ വ്യക്തി സൂപ്പര്‍ഡ്രൈയുടെ അംബാസഡറായത് വിരോധാഭാസമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ തീരുമാനം പുറത്തുവന്നത്‌.

23-കാരനായ ബ്രൂക്ക്‌ലിന്‍ പാചകം വളരേയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പല തരത്തിലുള്ള പാചക വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ബ്രൂക്ക്‌ലിന് ഇന്‍സ്റ്റഗ്രാമില്‍ 14 മില്ല്യണ്‍ ഫോളോവേഴ്‌സ് ആണുള്ളത്.

ആദ്യകാലത്ത് അച്ഛന്റെ പാത പിന്തുടര്‍ന്ന് ഫുട്‌ബോള്‍ താരമാകാനായിരുന്നു ആഗ്രഹം. പിന്നീട് വഴിമാറി ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ ഫോട്ടോഗ്രഫി പഠനത്തിന് ചേരുകയായിരുന്നു. അതിനുശേഷമാണ് പാചകത്തിലേക്ക് തിരിഞ്ഞത്.

അമേരിക്കന്‍ നടി നികോള പെല്‍റ്റ്‌സാണ് ബ്രൂക്ക്‌ലിന്റെ ഭാര്യ. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് ഫ്‌ളോറിഡയിലെ പാം ബീച്ചിലായിരുന്നു വിവാഹം. 2017 ഏപ്രിലില്‍ കോചെല്ല വാലി മ്യൂസിക് ആന്റ് ആര്‍ട്‌സ് ഫെസ്റ്റിവലിനിടേയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. രണ്ടു വര്‍ഷത്തെ സൗഹൃദത്തിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിടുകയായിരുന്നു. ഇരുവരും പ്രണയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് ബെക്കാം 2020 ഒക്ടോബര്‍ 29-ന് ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തുകയും ചെയ്തു.

Content Highlights: brooklyn beckham is axed by fashion giant superdry just eight months after signing contract

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented