ബ്രിട്ട്‌നി സ്പിയേഴ്‌സ് | Photo: AP
അമ്മയുമായുമുള്ള കൂടിക്കാഴ്ച്ചയുടെ സന്തോഷം പങ്കുവെച്ച് പോപ് താരം ബ്രിട്‌നി സ്പിയേഴ്‌സ് . മൂന്നു വര്‍ഷത്തോളമായിബ്രിട്‌നി സ്പിയേഴ്‌സുമായി അകന്നുകഴിയുകയായിരുന്നു അമ്മ ലിന്‍ സ്പിയേഴ്‌സ്. കാലം എല്ലാ മുറിവുകളും ഉണക്കുമെന്നും 14 വര്‍ഷത്തിന് ശേഷം അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ഒരു കാപ്പി കുടിക്കാന്‍ സാധിച്ചത് തനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'മൂന്നു വര്‍ഷത്തിന് ശേഷം ഇന്നലെയാണ് എന്റെ പ്രിയപ്പെട്ട അമ്മ വീട്ടിലെത്തുന്നത്. അതൊരു നീണ്ട കാലയളവായിരുന്നു. കുടുംബത്തില്‍ വഴക്കുകള്‍ സാധാരണമാണ്. പക്ഷേ കാലം എല്ലാ മുറിവുകളും ഉണക്കും. പരസ്പരം തുറന്നു സംസാരിച്ചതിലൂടെ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സാധിച്ചു. ഞാന്‍ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. 14 വര്‍ഷത്തിന് ശേഷം അമ്മയ്‌ക്കൊപ്പം സന്തോഷത്തോടെ ഒരു കാപ്പി കുടിക്കാന്‍ സാധിച്ചത് എനിക്ക് ലഭിച്ച വലിയ അനുഗ്രഹമാണ്. ഇനി ഞങ്ങള്‍ക്ക് ഷോപ്പിങ്ങിന് പോകണം.' ബ്രിട്‌നി സ്പിയേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം തന്റെ കുട്ടിക്കാലത്തെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃ ഭരണത്തില്‍ നിന്ന് 2021 ഒക്ടോബറിലാണ് ബ്രിട്‌നി സ്പിയേഴ്‌സ് മോചനം നേടിയത്. 2008 മുതല്‍ ബ്രിട്‌നിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു. മകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു എന്നായിരുന്നു ജാമിയുടെ വാദം. കാമുകനില്‍ നിന്ന് താന്‍ ഗര്‍ഭിണി ആകാതിരിക്കാനായി പിതാവ് മരുന്നുകള്‍ കഴിപ്പിച്ചിരുന്നുവെന്നും ബ്രിട്‌നി ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്റേയും തന്റെ സ്വത്തുക്കളുടേയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗായിക കോടതിയെ സമീപിക്കുകയായിരുന്നു. താരത്തിന് അനുകൂലമായി കോടതി വിധിയും വന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കെതിരേയും ആരോപണവുമായി താരം രംഗത്തെത്തിയിരുന്നു.
Content Highlights: britney spears reconciles with mother lynne
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..