'ഇത് ക്ലാസിക്ക് സൗന്ദര്യം'; ബ്രിട്ടീഷ് താരം റെഗെ ഷോണ്‍ പേയ്ജ് ലോകസുന്ദരനെന്ന് വിലയിരുത്തല്‍


1 min read
Read later
Print
Share

റെഗെ ഷോൺ പേയ്ജ്

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ബ്രിഡ്‌ജട്ടനിലൂടെ പ്രേക്ഷകരുടെ പ്രിയനടനായിമാറിയ റെഗെ ഷോണ്‍ പേയ്ജാണ് ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനെന്ന് ഗവേഷണം. ഹാര്‍ളി സ്ട്രീറ്റ് ഫേഷ്യല്‍ കോസ്‌മെറ്റിക് സര്‍ജനായ ഡോ.ജൂലിയന്‍ ഡി സില്‍വ നടത്തിയ വിവരശേഖരണത്തിലാണ് പേജിനെ ലോകസുന്ദരനായി പ്രഖ്യാപിച്ചത്. ബ്രിഡ്‌ജട്ടണ്‍ സീരീസില്‍ ഹാസ്റ്റിങ്‌സിലെ പ്രഭുവായ 'സൈമണ്‍ ബാസെറ്റ്' എന്ന കഥാപാത്രത്തെയാണ് പേയ്ജ് അവിസ്മരണീയമാക്കിയത്. 34 വയസ്സാണ് താരത്തിന്.

നൂതനമായ കമ്പ്യൂട്ടര്‍ മാപ്പിങ് സംവിധാനമുപയോഗിച്ച് ഒരു വ്യക്തിയുടെ മുഖത്തിന്റെ സിമ്മട്രി അളക്കുകയും അതനുസരിച്ച് അവരുടെ ആകര്‍ഷണീയതയുടെ തോത് നിശ്ചയിക്കുകയുമാണ് ഇവിടെ ചെയ്തത്. ഗോള്‍ഡണ്‍ റേഷ്യോ ആയ 93.65 ശതമാനമാണ് പേയ്ജിന്റെ മുഖത്തിനുമെന്നാണ് ഡോ.സില്‍വ പറഞ്ഞത്. ഏറ്റവും ഉത്തമമായ അനുപാതമാണിത്. മാര്‍വെല്‍ സിനിമകളിലെ 'തോര്‍' ആയി പ്രേക്ഷകഹൃദയം വാണ 93.53 ശതമാനവുമായി ക്രിസ് ഹെംസ്‌വര്‍ത്തും 93.46 ശതമാനവുമായി മൈക്കിള്‍ ബി. ജോര്‍ഡനും പട്ടികയില്‍ തൊട്ടുപിറകേ തന്നെയുണ്ട്. 92.30 ശതമാനവുമായി ഹാരി സ്‌റ്റൈല്‍സും 92.22 ശതമാനവുമായി സോക്കര്‍ താരം ജൂഡ് ബെല്ലിങമും പിന്നാലെയുമുണ്ട്.

ഒരാളുടെ ശാരീരിക സൗന്ദര്യത്തെ വിലയിരുത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്താനും ഇത്തരം മാപ്പിങ് സംവിധാനങ്ങള്‍ സഹായകരമാണെന്ന് ഡോ.സില്‍വ പറഞ്ഞു. എന്താണ് ഒരു വ്യക്തിയുടെ സൗന്ദര്യം നിശ്ചയിക്കുന്ന വിവിധ ഘടകങ്ങളെന്ന് തിരിച്ചറിയാനും അതുവഴി അവര്‍ക്കാവശ്യമായ സര്‍ജറികള്‍ പ്ലാന്‍ ചെയ്യാനുമൊക്കെ ഈ സാങ്കേതികവിദ്യയിലൂടെ കഴിയുമെന്നും ഡോ.സില്‍വേ കൂട്ടിച്ചേര്‍ത്തു.

'ലോകസുന്ദരന്മാരുടെ പട്ടികയില്‍ ഒന്നാമതെത്തുക പേയ്ജിന് അനായാസമായിരുന്നു. കാരണം അദ്ദേഹത്തിന്റെ തനതായ ഒരു ക്ലാസിക് സൗന്ദര്യവും ആരേയും ആകര്‍ഷിക്കുന്ന ബ്രൗണ്‍ നിറത്തിലെ കണ്ണുകളുമുണ്ട്.'- ഡോ.സില്‍വേ പറയുന്നു. പെയ്ജിന്റെ കണ്ണുകളുടെ സ്ഥാനവും ഇരുകണ്ണുകളും തമ്മിലുള്ള ദൂരവുമെല്ലാം കൃത്യമായിരുന്നതിനാല്‍ കൂടുതല്‍ പോയിന്റ് നേടാന്‍ സഹായിച്ചുവെന്നും ഡോ.സില്‍വ കൂട്ടിച്ചേര്‍ത്തു. കൃത്യമായ ആകൃതിയിലുള്ള ചുണ്ടും പേയ്ജിന്റെ മറ്റൊരു സവിശേഷതയാണ്. മൂക്കിന്റെ ആകൃതിയിലും അളവിലും മാത്രമാണ് പേയ്ജിന് സ്‌കോര്‍ അല്പം കുറഞ്ഞതെന്നും ഡോ.സില്‍വേ അറിയിച്ചു.

Content Highlights: british star rege jean page declared as the most handsome man of world according to science

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented