സോഫിയ ദുലീപ് സിങ് | Photo: twitter/ anita anand
ലണ്ടന്‍: ബ്രിട്ടീഷ്-ഇന്ത്യന്‍ രാജകുമാരി സോഫിയ ദുലീപ് സിങ്ങിന്റെ സ്മരണയ്ക്കായി അവരുടെ വസതിക്ക് 'നീലഫലകം' സ്ഥാപിച്ച് ആദരിക്കും.സിഖ് സാമ്രാജ്യത്തിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമാണ് സോഫിയാ രാജകുമാരി.
1900-കളില്‍ ബ്രിട്ടനില്‍ സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി പോരാടിയവരില്‍ മുന്‍നിരയിലായിരുന്നു സോഫിയ. പ്രമുഖരുടെ കെട്ടിടങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെ മാനിക്കാന്‍ ഇംഗ്ലീഷ് ഹെറിറ്റേജ് ചാരിറ്റി നടത്തിവരുന്നതാണ് നീലഫലകപദ്ധതി(Blue plaque scheme). ഇതുപ്രകാരം മഹത്തായ പാരമ്പര്യമുള്ള കെട്ടിടങ്ങളില്‍ സ്ഥിരമായി നീലഫലകം സ്ഥാപിക്കും.
ലണ്ടനിലെ ഹോളണ്ട് പാര്‍ക്കില്‍ സോഫിയയുടെ സ്മരണാര്‍ഥം നേരത്തേ ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഹാംപ്ടണ്‍ കോടതിക്കു സമീപമുള്ള വസതി സോഫിയക്കും സഹോദരിമാര്‍ക്കും 1896-ല്‍ വിക്ടോറിയ രാജ്ഞി സമ്മാനമായി നല്‍കിയതാണ്. ഇംഗ്ലണ്ടിലേക്ക് നാടുകടത്തപ്പെട്ടതാണ് സോഫിയയുടെ മുൻതലമുറ.
Content Highlights: british indian princess sophia duleep singh to get blue plaque in uk
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..