വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ prachitomar2207
വിവാഹച്ചടങ്ങില്‍ പുതുമ കൊണ്ടുവരാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച്കൂടി നൃത്തം ചെയ്യുന്നതും വധു മനോഹരമായ നൃത്തച്ചുവടുകളോടെ വേദിയിലെത്തുന്നതുമെല്ലാം നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാകും. ഇത്തരം വീഡിയോകള്‍ നിമിഷനേരത്തിനുള്ളില്‍ വൈറലാകുകയും ചെയ്യും.
ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നത്. വരന്‍ വരണമാല്യം അണിയിക്കാന്‍ ഒരുങ്ങുമ്പോള്‍ വധു പിന്നിലേക്ക് വളയുന്നതാണ് വീഡിയോയിലുള്ളത്. അങ്ങനെ വളഞ്ഞുനിന്ന് ബാലന്‍സ് ചെയ്താണ് വധു വരണമാല്യം സ്വീകരിക്കുന്നതും.
പ്രാചി ടോമര്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പങ്കുവെച്ചത്. 'യോഗയെ വളരെ ഗൗരവത്തോടെ കാണുന്ന വധു' എന്ന കുറിപ്പോടെയാണ് പ്രാചി വീഡിയോ പോസ്റ്റ് ചെയ്തത്. ഡിസംബര്‍ പത്തിന് പങ്കുവെച്ച ഈ വീഡിയോ ഇതുവരെ 17 ലക്ഷം ആളുകളാണ് കണ്ടത്. ഒന്നര ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തിട്ടുണ്ട്.
വധു സ്വാതി ടോമര്‍ വരന്‍ ദീപാങ്കര്‍ ശര്‍മയുടെ കഴുത്തില്‍ മാല ചാര്‍ത്തുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ വരന്‍ മാല ചാര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭാരമുള്ള ലെഹങ്ക ധരിച്ച വധു അനായാസം പിന്നിലേക്ക് വളയുകയായിരുന്നു. അതുപോലെ ബാലന്‍സ് ചെയ്തു നില്‍ക്കുന്ന വധുവിന്റെ കഴുത്തില്‍ വരന്‍ വരണമാല്യം അണിയിക്കുന്നതും വീഡിയോയില്‍ കാണാം.
ഈ വീഡിയോക്ക് താഴെ നിരവധി പേര്‍ വധുവിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. അധികപേരും വധുവിന്റെ മെയ്‌വഴക്കത്തെയാണ് പ്രശംസിച്ചത്. വധു മേട്രിക്‌സ് സിനിമയുടെ ഇഫക്ട് നല്‍കുന്നു എന്നാണ് വീഡിയോക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തത്. 180 ഡിഗ്രിയില്‍ വളയുന്നു എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ അവള്‍ ഈ നിമിഷത്തിനായി പരിശീലിക്കുകയായിന്നു എന്നാണ് മറ്റൊരാളുടെ പ്രതികരണം.
Content Highlights: brides unexpected yoga flex during wedding goes viral netizens shocked
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..