മസ്ജിദിനുള്ളില്‍ നിക്കാഹ് കര്‍മത്തിന് സാക്ഷിയായി വധു; മഹര്‍ വേദിയില്‍ നിന്ന് സ്വീകരിച്ചു


പാറക്കടവിലെ കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്റെ മകന്‍ ഫഹദ് കാസിമും തമ്മിലുള്ള നിക്കാഹാണ് പള്ളിയില്‍ നടന്നത്.

പാലേരി പാറക്കടവ് ജുമാ മസ്ജിദിൽ നിക്കാഹ് ചടങ്ങിൽ വധു ബഹ്ജ ദലീല പങ്കെടുത്തപ്പോൾ | Photo: Mathrubhumi

തിവില്‍നിന്ന് വ്യത്യസ്തമായൊരു ചടങ്ങിനാണ് പേരാമ്പ്ര പാലേരി പാറക്കടവ് ജുമാമസ്ജിദ് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്. നിക്കാഹ് നടക്കുന്ന മസ്ജിദില്‍ വധു എത്തുകയും വരനില്‍നിന്ന് നേരിട്ട് മഹര്‍ സ്വീകരിക്കുകയും ചെയ്തു.

പാറക്കടവിലെ കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്റെ മകന്‍ ഫഹദ് കാസിമും തമ്മിലുള്ള നിക്കാഹാണ് പള്ളിയില്‍ നടന്നത്. ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജയ്ക്ക് പള്ളിക്കുള്ളില്‍തന്നെ ചടങ്ങ് നടക്കുന്നതിന് തൊട്ടടുത്ത് ഇരിപ്പിടം നല്‍കി.

നിക്കാഹില്‍ നേരിട്ട് പങ്കെടുക്കണമെന്നത് നേരത്തെയുള്ള ആഗ്രഹമാണെന്ന് ബഹ്ജ പറഞ്ഞു. സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. വരനും വീട്ടുകാരുമെല്ലാം അതിനൊപ്പം നിന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചപ്പോള്‍ അവരില്‍നിന്നും അനുകൂല മറുപടി ലഭിച്ചു. അതോടെയാണ് വ്യത്യസ്തമായ നിമിഷത്തിന് മസ്ജിദ് സാക്ഷ്യം വഹിച്ചത്.

ബന്ധുക്കളുടെയും ചടങ്ങിനെത്തിയവരുടെയും ഏക മനസ്സോടെയുള്ള പിന്തുണ ഇതിന് ലഭിച്ചെന്ന് ബഹ്ജയുടെ വീട്ടുകാരും വ്യക്തമാക്കി.

മതപണ്ഡിതരോട് അഭിപ്രായം ചോദിച്ചശേഷം വധുവിന് നിക്കാഹിന് സാക്ഷ്യംവഹിക്കാന്‍ അനുവാദം നല്‍കിയെന്ന് മഹല്ല് ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറഞ്ഞു. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

ബഹ്ജ ദലീല എം.എസ്.ഡബ്ല്യു. കഴിഞ്ഞ് സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്നു. ബി.ടെക്. സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയാണ് ഫഹദ് കാസിം.

സാധാരണ നിക്കാഹ് ചടങ്ങില്‍ വധു സാക്ഷ്യം വഹിക്കാറില്ല. കഴിഞ്ഞയാഴ്ച ഇതേ മഹല്ലില്‍ ഓഡിറ്റോറിയത്തില്‍ നടന്ന മറ്റൊരു നിക്കാഹ് ചടങ്ങിലും വധുവും മാതാവും വേദിയിലുണ്ടായിരുന്നു.

Content Highlights: bride witnesses nikah at masjid at kuttiyadi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented