അച്ഛന്റെ മെഴുകുപ്രതിമയിൽ ചുംബിക്കുന്ന മകൾ/ അമ്പരന്ന് നിൽക്കുന്ന അമ്മ | Photo: yotube/ Thrinetra wedding films
വിവാഹദിനത്തില്‍ സഹോദരിക്ക് മനോഹരമായ സര്‍പ്രൈസ് ഒരുക്കി സഹോദരന്. പരേതനായ അച്ഛന്റെ ജീവന് തുടിക്കുന്ന മെഴുകുപ്രതിമയാണ് സഹോദരന് സമ്മാനിച്ചത്. ഇതുകണ്ട് വിവാഹപ്പന്തലില്‍ ഒത്തുകൂടിയവര്‍ ആശ്ചര്യപ്പെട്ടു. സഹോദരിയും അമ്മയും കണ്ണീരണിഞ്ഞു. ഒടുവില്‍ അച്ഛന്റെ പ്രതിമയില്‍ മകളുടെ സ്നേഹചുംബനവും. ഇതിന്റെ വീഡിയോ യുട്യൂബില്‍ ഇതുവരെ 79 ലക്ഷത്തിന് അടുത്ത് ആളുകളാണ് കണ്ടത്.
അവുല പാണി എന്ന യുവാവാണ് അച്ഛന് അവുല സുബ്രഹ്മണ്യത്തിന്റെ പ്രതിമ സഹോദരിയുടെ വിവാഹ ദിനത്തില്‍ വേദിയിലെത്തിച്ചത്. ഒരു വര്‍ഷത്തില്‍ അധികം സമയമെടുത്താണ് ഈ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയായത്. കര്‍ണാടകയിലാണ് മെഴുകു പ്രതിമ തയ്യാറാക്കിയത്.
അവുല പാണിയുടെ അച്ഛനും അമ്മയും ബി.എസ്.എൻ.എൽ ജീവനക്കാരായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മകനൊപ്പം അമേരിക്കയിലായിരുന്നു താമസം. അവിടെവെച്ച് കോവിഡ് ബാധിച്ചാണ് സുബ്രഹ്മണ്യം മരിക്കുന്നത്. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു മരണം.
വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ സമയത്ത് സാഹോദരി ഏറ്റവുമധികം ആഗ്രഹിച്ചത് അച്ഛന്റെ സാമീപ്യമായിരുന്നു. ഓരോ കാര്യങ്ങളിലും അച്ഛനില്ലാത്തതിന്റെ സങ്കടം അവള് പറഞ്ഞുകൊണ്ടേയിരുന്നു. ഇതോടെയാണ് അവുല മെഴുകു പ്രതിമയെ കുറിച്ച് ആലോചിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..