വസ്ത്രത്തിന്റെ പകുതിഭാഗം ധരിക്കാന്‍ മറന്നു; വിവാഹം നിര്‍ത്തിവെച്ച് വധു


ബെക്കി ജെഫറീസും ഷരീഫ് ഫയെദും വിവാഹവേളയിൽ | Photo: @Sherif Fayed / Facebook

വിവാഹ വസ്ത്രത്തിന്റെ പകുതിഭാഗം മറന്നുവെച്ചതിനെതുടര്‍ന്ന് ആഘോഷം നിര്‍ത്തിവെച്ച് വധു. ഗ്രീസിലാണ് സംഭവം. ബെക്കി ജെഫറീസാണ് തന്റെ വിവാഹ വസ്ത്രത്തിന്റെ ഒരു ഭാഗം ധരിക്കാന്‍ മറന്നുപോയതിനെ തുടര്‍ന്ന് പരിപാടി കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചത്.
വേര്‍പെടുത്താവുന്ന വിധത്തില്‍ രണ്ട് ഭാഗങ്ങളായാണ് വസ്ത്രമുണ്ടായിരുന്നത്.

വരന്റെ കൈയും പിടിച്ച് അതിഥികള്‍ക്ക് മുന്നിലൂടെ നടക്കാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ബെക്കി ഇക്കാര്യം അറിയുന്നത്. ഗൗണിനൊപ്പം ഊരി മാറ്റാവുന്ന രീതിയിലാണ് ഓവര്‍ സ്‌കേര്‍ട്ട് ഡിസൈന്‍ ചെയ്തിരുന്നത്. വിവാഹ സമയത്ത് ഇവ ധരിച്ചതിന് ശേഷം റിസപ്ഷന്‍ വേളയില്‍ ഊരിമാറ്റാനായിരുന്നു ബെക്കിയുടെ പ്ലാന്‍. എന്നാല്‍ ടെന്‍ഷനിടെ ഓവര്‍ സകേര്‍ട്ട് ധരിക്കാന്‍ ബെക്കി മറന്നുപോകുകയായിരുന്നു.'വിവാഹ വേദിയിലേക്കെത്തിയ ഞാന്‍ ഭര്‍ത്താവിനെ അഭിസംബോധന ചെയ്തശേഷം നില്‍ക്കുന്നതിനിടെ പെട്ടെന്നാണ് വിവാഹവസ്ത്രം പൂര്‍ണമായും ധരിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയത്. അള്‍ത്താരയില്‍ നില്‍ക്കുമ്പോള്‍ ആകെ തകര്‍ന്നുപോകുന്നതായി തോന്നി'- വധു പറഞ്ഞു. ഇതിന്റെ വീഡിയോ അവര്‍ ടിക് ടോക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

രണ്ടു വര്‍ഷമായി വിവാഹദിനത്തിനായി കാത്തിരിക്കുകയായിരുന്നു ബെക്കി ജെഫറീസും പ്രതിശ്രുത വരന്‍ ഷരീഫ് ഫയെദും. 2019 അവസാനത്തോടുകൂടിയാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. 2020 ജൂണില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചെങ്കിലും കോവിഡ് കാരണം വിവാഹം പലതവണ മാറ്റിവെക്കേണ്ടി വന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് ഗ്രീസിലെ സ്പാറ്റയില്‍ വച്ച് ചടങ്ങ് നടത്താന്‍ തീരുമാനിച്ചു.

പകുതി വസ്ത്രം മറന്നുവെച്ചകാര്യം സൂഹൃത്തുക്കളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് കാര്യം മനസ്സിലാക്കാന്‍ സാധിക്കാത്തതിനെതുടര്‍ന്ന് പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വധു തീരുമാനിക്കുകയായിരുന്നു. മൈക്ക് കൈയിലെടുത്ത് ബെക്കി ഇക്കാര്യം എല്ലാവരേയും അറിച്ചു. തുടര്‍ന്ന് വെഡ്ഡിങ് പ്ലാനര്‍ സംഘത്തിലെ ഒരാള്‍ സ്‌കേര്‍ട്ടുമായി എത്തി. ഇതു ധരിച്ച ശേഷം വിവാഹച്ചടങ്ങുകള്‍ വീണ്ടും ആരംഭിച്ചു.

Content Highlights: bride hold on her wedding


Also Watch

Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

Most Commented