പുലര്‍ച്ചെയുള്ള വിവാഹ ചടങ്ങില്‍ വേദിയില്‍ ഇരുന്നുറങ്ങുന്ന വധു,ചടങ്ങ് തുടര്‍ന്ന് വരന്‍; വൈറല്‍ വീഡിയോ


വിവാഹ ചടങ്ങിനിടെ ഉറങ്ങുന്ന വധു | Photo: instagram/ batteredsuitcase

വിവാഹത്തെ കുറിച്ച് സ്വപ്‌നങ്ങള്‍ കാണാത്തവരുമായി ആരുമുണ്ടാകില്ല. ആ ദിവസം മനോഹരമാക്കി മാറ്റാനായിരിക്കും എല്ലാവരുടേയും ശ്രമം. ഇതിനായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളും നടത്തും.

ആഘോഷങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. ചിലപ്പോള്‍ വിവാഹദിനത്തിന് ആഴ്ച്ചകള്‍ക്ക് മുമ്പോ ദിവസങ്ങള്‍ക്ക് മുമ്പോ ആഘോഷങ്ങള്‍ ആരംഭിക്കാറുണ്ട്. വിവാഹദിനത്തിലും നിരവധി ചടങ്ങുകളുണ്ടാകും. രാത്രി ഏറെ വൈകി ആരംഭിച്ച് പുലര്‍ച്ചെ വരെ നീളുന്ന ചടങ്ങുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അത്തരത്തില്‍ ഒരു ചടങ്ങിലിരിക്കെ ക്ഷീണം മൂലം ഉറങ്ങിപ്പോയ വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.ഷിംലയിലെ ഒരു വിവാഹച്ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വധു തന്നെയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'ഇതാ ഉറക്കം തൂങ്ങുന്ന ഒരു വധു (അത് ഞാന്‍ തന്നെയാണ്). ഇപ്പോള്‍ സമയം രാവിലെ 6.30 കഴിഞ്ഞു. ചടങ്ങുകള്‍ തുടരുകയാണ്' എന്ന കുറിപ്പോടെയാണ് വധു ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വേദിയില്‍ ഇരുന്ന് വധു ഉറങ്ങുമ്പോഴും തൊട്ടടുത്ത് നില്‍ക്കുന്ന വരന്‍ വിവാഹ ആചാരങ്ങള്‍ തുടരുന്നുണ്ട്. ചുറ്റും നില്‍ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഇതു കാണുന്നുണ്ടെങ്കിലും വധുവിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്നില്ല.

ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇതിന് താഴെ നിരവധി കമന്റുകളുമുണ്ട്. വധുവിന്റെ അവസ്ഥ പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കുന്നുണ്ട് എന്ന തരത്തിലാണ് പലരുടേയും പ്രതികരണങ്ങള്‍. ഹല്‍ദിയും മെഹന്തിയുമായി കല്ല്യാണത്തലേന്ന്‌ ഏറെ വൈകി ഉറങ്ങാന്‍ കിടന്നാല്‍ ക്ഷീണമുണ്ടാകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

Content Highlights: bride falls asleep during wedding rituals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented