വര്‍ക്ക് ഫ്രം ഹോമിനിടയിലെ കല്ല്യാണമാണോ? വിവാഹ വേദിയില്‍ ലാപ്‌ടോപ്പുമായി നവവധു- വൈറല്‍ വീഡിയോ


വിവാഹ വസ്ത്രം ധരിച്ച് വേദിയില്‍ വരനൊപ്പം ഇരിക്കുന്ന യുവതി. എന്നാല്‍ ശ്രദ്ധ മുഴുവന്‍ കയ്യിലിരിക്കുന്ന ലാപ്‌ടോപ്പിലാണ്.

-

കൊറോണക്കാലത്ത് സമൂഹമാധ്യമത്തില്‍ വൈറലായ ട്രോളുകളിലേറെയും വര്‍ക്ക് ഫ്രം ഹോമിനെക്കുറിച്ചായിരുന്നു. വര്‍ക്ക് ഫ്രം ഹോം കിട്ടിയാല്‍ ഓടിപ്പോയി ഒരു കല്ല്യാണവും കഴിച്ചു വരാം എന്നു തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്.

വിവാഹ വസ്ത്രം ധരിച്ച് വേദിയില്‍ വരനൊപ്പം ഇരിക്കുന്ന യുവതി. എന്നാല്‍ ശ്രദ്ധ മുഴുവന്‍ കയ്യിലിരിക്കുന്ന ലാപ്‌ടോപ്പിലാണ്. ഈ വീഡിയോ ആണ് ഓണ്‍ലൈനില്‍ ഹിറ്റാവുന്നത്.

ചുവപ്പു നിറത്തിലുള്ള വിവാഹ വസ്ത്രവും ആഭരണങ്ങളുമായി വേദിയിലെ ഇരിപ്പിടത്തിലിരിക്കുകയാണ് യുവതി. ഒപ്പം ഫോണ്‍ വിളിക്കുകയും കയ്യിലുള്ള ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്യുന്നുമുണ്ട്. ഇതെല്ലാം നോക്കി അത്ഭുതത്തോടെ വരന്‍ അരികിലിരിക്കുന്നതും കാണാം.

രസകരമായ ക്യാപ്ഷനുകളോടെയാണ് വീഡിയോ വൈറലാകുന്നത്. നിങ്ങള്‍ക്ക് ജോലിയുടെ സമ്മര്‍ദം ഉണ്ടെന്നാണ് കരുതുന്നതെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ എന്നു പറഞ്ഞാണ് പലരും പോസ്റ്റ് ചെയ്യുന്നത്. വധു ജോലിയുടെ സമ്മര്‍ദം കാരണമാണോ വിവാഹ വേദിയിലും ലാപ്‌ടോപ് എടുത്തിരിക്കുന്നത് അതോ ടാര്‍ഗെറ്റ് തികയ്ക്കാനുള്ള ശ്രമത്തിലാണോ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്.

അവധി വേണ്ട, വര്‍ക് ഫ്രം ഹോമിനിടയില്‍ വിവാഹവും കഴിച്ചോളാം എന്നു പറഞ്ഞതാകുമെന്നും എന്തൊരു അര്‍പ്പണബോധമുള്ള പെണ്‍കുട്ടിയെന്നുമൊക്കെ പോകുന്നു മറ്റു ചില കമന്റുകള്‍.

Content Highlights: Bride Captured Working On Laptop On Wedding Day Viral Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented