ആരാദ്യം മാലയിടുമെന്ന് ആശയക്കുഴപ്പം;വിവാഹ മണ്ഡപത്തില്‍ റോക്ക് പേപ്പര്‍ സിസേഴ്‌സ് കളിച്ച് വധുവും വരനും


ഒടുവില്‍ വധും കളി ജയിക്കുകയും വരനെ ആദ്യം മാല ചാര്‍ത്തുകയും ചെയ്തു

വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ weddingwireindia

വിവാഹദിനം എന്നെന്നും ഓര്‍മിക്കാവുന്ന മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. പാട്ടും നൃത്തവും രുചികരമായ ഭക്ഷണവും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുമായി ഒരു സ്‌പെഷ്യല്‍ ദിനം.

അങ്ങനെയൊരു മനോഹരമായ വിവാഹത്തില്‍ നിന്നുള്ള ഒരു ചെറിയ സംഭവമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. മാലയിടുന്നതിന് തൊട്ടുമുമ്പ് വിവാഹ മണ്ഡപത്തില്‍ വരനും വധുവും 'റോക്ക് പേപ്പര്‍ സിസേഴ്‌സ്' ഗെയിം കളിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.

ആദ്യം ആരുടെ കഴുത്തില്‍ മാല ചാര്‍ത്തണം എന്ന് തീരുമാനമാകാതെ വന്നതോടെയാണ് വധുവും വരനും റോക്ക് പേപ്പര്‍ സിസേഴ്‌സ് കളിച്ചത്. ഒടുവില്‍ വധും കളി ജയിക്കുകയും വരനെ ആദ്യം മാല ചാര്‍ത്തുകയും ചെയ്തു.

'wddingwireindia' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'മനോഹരമായ വരണമാല്യ നിമിഷം മാത്രമല്ല, ക്യൂട്ടായത് കൂടിയെന്ന് പറയണം. വിവാഹം ചെയ്‌തേ മതിയാകൂ എന്നു നിങ്ങള്‍ ചിന്തിക്കുന്ന ഒരാളെ ടാഗ് ചെയ്യൂ' എന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ഒന്നേ കാല്‍ ലക്ഷത്തോളം പേര്‍ ഈ വീഡിയോ ലൈക്ക് ചെയ്തു.

നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലം ഓര്‍മ വന്നു എന്നായിരുന്നു ഒരു കമന്റ്. വിവാഹബന്ധത്തില്‍ സൗഹൃദത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ എന്നായിരുന്നു മറ്റൊരു പ്രതികരണം. മനസിന് പോസിറ്റിവിറ്റി നല്‍കുന്ന വീഡിയോ എന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.


Content Highlights: bride and groom play rock paper scissors before varmala and video goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented