കുടുംബാംഗങ്ങള്‍ ആഘോഷമാക്കി പ്രേതക്കല്ല്യാണം; വരനും വധുവും മരിച്ചുപോയത് 30 കൊല്ലം മുൻപ്


ജനനത്തോടെ മരിച്ചുപോകുന്നവരുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. 

വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photo: twitter/ anny arun

ല തരത്തിലുള്ള വിവാഹങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാകാറുണ്ട്. എല്ലാവിധ ആഡംബരങ്ങളോടു കൂടിയും നടത്തുന്ന അതിസമ്പന്നരുടെ വിവാഹം മുതല്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒപ്പിട്ടു നടത്തുന്ന ലളിതമായ വിവാഹം വരെ അതില്‍ ഉള്‍പ്പെടും. എന്നാല്‍ മരിച്ചതിനുശേഷമുള്ള വിവാഹത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു വിവാഹത്തിനാണ് കഴിഞ്ഞ ദിസവം മംഗളൂരു സാക്ഷ്യം വഹിച്ചത്.

30 വര്‍ഷം മുമ്പ് മരിച്ച ചന്തപ്പനും ശോഭയുമാണ് വിവാഹിതരായത്. പ്രേതക്കല്ല്യാണം എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ജനനത്തോടെ മരിച്ചുപോകുന്നവരുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും പ്രേതക്കല്ല്യാണത്തിനും ഉണ്ടാകും. യഥാര്‍ഥത്തിവുള്ള വരനും വധുവിനും പകരം അവരുടെ പ്രതിമകളാണ് വിവാഹം കഴിക്കുക എന്നതു മാത്രമാണ് വ്യത്യാസം.

യുട്യൂബറായ അനി അരുണ്‍ ആണ് ഈ വിചിത്ര വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'ഞാന്‍ ഇന്ന് ഒരു വിവാഹത്തില്‍ പങ്കെടുത്തു. അതു ട്വീറ്റ് ചെയ്യേണ്ട കാര്യം എന്താണെന്നാകും നിങ്ങള്‍ ആലോചിക്കുന്നത്. വരനും വധുവും വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയവരാണ്. അവരുടെ വിവാഹം ഇന്നാണ്. അതാണ് ഈ വീഡിയോയുടെ പ്രത്യേകതയും.

ദക്ഷിണ കന്നഡയില്‍ വളരെ പ്രചാരമുള്ള ഒരു ആചാരമാണ് ഇത്. ജനിച്ച സമയത്തു മരിച്ചുപോയ രണ്ടു പേര്‍ തമ്മിലുള്ള വിവാഹം. എല്ലാ ചടങ്ങുകളും സാധാരണ വിവാഹത്തിന്റേതാണ്. ഇരുവരുടേയും കുടുംബങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവാഹനിശ്ചയം നടത്തും. അതിനുശേഷം വിവാഹവും.' അനി അരുണ്‍ ട്വീറ്റില്‍ പറയുന്നു.

കുട്ടികളേയും അവിവാഹിതരേയും ഈ ചടങ്ങിലേക്ക് വിളിക്കില്ലെന്നും വിവാഹത്തിനുള്ളതുപോലെ വിപുലമായ സദ്യയും ഉണ്ടാകുമെന്നും അനി അരുണ്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

Content Highlights: bride and groom died 30 years ago they got married last night in mangalore

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented