ആരാദ്യം ഭക്ഷണം കഴിപ്പിക്കും?; വിവാഹദിനത്തില്‍ വരനും വധുവും തമ്മില്‍ അടിപിടി


ബന്ധുക്കള്‍ ഇടപെട്ട് വരനേയും വധുവിനേയും പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം.

വിവാഹച്ചടങ്ങിനിടെ വരനും വധുവും | Photo: instagram/thegushti

വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. നേപ്പാളില്‍ നിന്നുള്ള അത്തരമൊരു ആചാരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചടങ്ങിനിടെ വിവാഹ വേഷത്തില്‍ വരനും വധുവും അടി കൂടുന്നതാണ് ഈ വീഡിയോയിലുള്ളത്.

ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം ഭക്ഷണമെന്തെങ്കിലും വായില്‍വെച്ച് കൊടുക്കണം. ആരാണ് ഏറ്റവും വേഗത്തില്‍ ഭക്ഷണം കഴിപ്പിക്കുന്നത് എന്നു നോക്കി ഒരു മത്സരം പോലെയാണ് ഈ ചടങ്ങ്. ഇതിന്റെ ഭാഗമായി വരനും വധുവും പരസ്പരം മത്സരിക്കുകയായിരുന്നു. എന്നാല്‍ ഇതല്‍പം കടന്നുപോയി എന്നു മാത്രം.

വധു നീട്ടിയ ഭക്ഷണം വരന്‍ തട്ടിമാറ്റുന്നതും വധു നിര്‍ബന്ധിച്ച് തീറ്റിപ്പിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം. പിന്നീട് ഇരുവരും മണ്ഡപത്തില്‍ നിന്ന് എഴുന്നേറ്റ് പരസ്പരം തള്ളികയും അടിക്കുകയും ചെയ്യാന്‍ തുടങ്ങുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ ഇടപെട്ട് വരനേയും വധുവിനേയും പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം.

ദി ഗുഷ്ടി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ടോക്‌സിക് റിലേഷന്‍ഷിപ്പിനെ കുറിച്ച് പറഞ്ഞാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ ലോകത്തിന് ഇതു എന്തു സംഭവിച്ചു എന്നായിരുന്നു ഒരാളുടെ കമന്റ്. വിവാഹബന്ധത്തിന് തുടക്കം കുറിച്ചു എന്നു ഇരുവരും പ്രഖ്യാപിച്ചുകഴിഞ്ഞു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയിട്ട് മതിയായിരുന്നില്ലേ വഴക്ക് എന്നും കമന്റുകളിലുണ്ട്.


Content Highlights: bride and groom break into intense fight on wedding day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented