കാവ്യ മഥുർ/ വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: instagram/ kavya mathur
നഷ്ട പ്രണയത്തിന്റെ വേദനയും സങ്കടവും നിറഞ്ഞ നിരവധി പാട്ടുകള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. 'മാനസമൈനേ വരൂ' എന്ന പാട്ടായിരിക്കും അതില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടാകുക. ഒരു പ്രണയം പൊട്ടിപ്പാളീസായാല്‍ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത്, താടിയും മുടിയും നീട്ടിവളര്‍ത്തി, ജീവിതത്തില്‍ തോറ്റവരെ പോലെ നടക്കുന്ന ഒരുപാട് കഥാപാത്രങ്ങളും മലയാള സിനിമയിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ തലമുറ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. നഷ്ടപ്രണയം ഓര്‍ത്ത് അവര്‍ ഒരിക്കലും ജീവിതം തള്ളിനീക്കില്ല.
ന്യൂ ജനറേഷനെപ്പോലെ ചിന്തിക്കുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. ഡിജിറ്റല്‍ ക്രിയേറ്ററായ കാവ്യ മഥുര്‍ എന്ന പെണ്‍കുട്ടിയാണ് തന്റെ മുത്തശ്ശിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബ്രേക്ക്അപ് ആയാല്‍ എന്ത് ചെയ്യണമെന്ന് ഉപദേശം നല്‍കുന്ന മുത്തശ്ശിയാണ് ആ വീഡിയോയിലുള്ളത്.
ആകെയുള്ള ജീവിതം സങ്കടപ്പെട്ട് തീര്‍ക്കേണ്ടെന്നും അടിച്ചുപൊളിക്കണമെന്നുമാണ് മുത്തശ്ശിയുടെ ഉപദേശം. ഒന്നു പോയാല്‍ അടുത്തതിനെ നോക്കണമെന്നും ഇനി വരാനുള്ളത് പോയതിനേക്കാള്‍ നല്ല വ്യക്തിയായിരിക്കുമെന്നും മുത്തശ്ശി വീഡിയോയില്‍ പറയുന്നു.
63 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേര്‍ മുത്തശ്ശിയെ അഭിനന്ദിച്ച് കമന്റും ചെയ്തു. ഇങ്ങനെ ഒരു മുത്തശ്ശിയെ എല്ലാവര്‍ക്കും ആവശ്യമുണ്ടെന്നും ഇതുപോലെയുള്ള ആത്മവിശ്വാസമാണ് ജീവിതത്തില്‍ വേണ്ടതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: break up advice for grand daughter by grand mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..