Representative Image| Photo: Canva.com
പലരുടെയും പ്രിയ്യപ്പെട്ട വസ്ത്രമാണ് സാരി. ട്രഡീഷണൽ ചടങ്ങുകളിൽ സാരിയോളം ഭംഗി മറ്റൊന്നിനുമുണ്ടാകില്ല. എന്നാൽ സംഗതി ഇങ്ങനെയാണെങ്കിലും സാരി ഉടുത്തു നടക്കുന്നത് എല്ലാവർക്കും അത്ര സുഖകരമാകണം എന്നില്ല. കാഴ്ചയിലെ ഭംഗി ഉടുത്താൽ നഷ്ടപ്പെടുന്ന വസ്ത്രമാണ് സാരി എന്ന കമന്റുകൾ പറയുന്നവർ ഏറെയാണ്. എന്നാൽ സാരിയുടുത്ത് ബ്രേക് ഡാൻസ് കളിച്ചാലോ? കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സാരിയിൽ കിടിലൻ ബ്രേക്ഡാൻസ് കളിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഹൈ ഹീൽസ് അണിഞ്ഞ് സാരിയുടുത്ത് ബ്രേക്ഡാൻസ് കളിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. nepalhiphopfoundation01 എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പേസ്റ്റൽ കളറിലുള്ള സാരി ധരിച്ച യുവതി അനായാസേന ബ്രേക്ഡാൻസ് കളിക്കുന്നതാണ് വീഡിയോയിലുള്ളത്.
പാട്ട് തുടങ്ങുന്നതോടെ അതിന്റെ വേഗത്തിന് അനുസരിച്ച് ചടുലമായ ചുവടുകൾ വെക്കുകയാണ് അവർ. ചുറ്റും യുവതിയെ പ്രോത്സാഹിപ്പിക്കുന്നവരെയും കാണാം. സാമൂഹികമാധ്യമത്തിൽ വൻവരവേൽപ്പാണ് വീഡിയോക്ക് ലഭിച്ചത്. ഇതിനകം എട്ടുലക്ഷത്തിൽപരം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
സാരിയുടുത്ത് ഹൈഹീൽസിൽ ബ്രേക്ഡാൻസ് കളിക്കാനുള്ള യുവതിയുടെ ആത്മവിശ്വാസം അപാരമാണെന്നു പറഞ്ഞ് നിരവധി പേരാണ് പുകഴ്ത്തി കമന്റ് ചെയ്തത്. സാരിയുടുത്ത് മര്യാദയ്ക്ക് നടക്കാൻ പോലും കഴിയാറില്ലെന്നും ഇത് അവിശ്വസനീയമായി തോന്നുന്നുവെന്നും ചിലർ കമന്റ് ചെയ്തു.
പോസിറ്റീവ് കമന്റുകൾക്കൊപ്പം യുവതിയെ വിമർശിക്കുന്നവരും ഉണ്ട്. ബ്രേക്ഡാൻസ് കളിക്കുമ്പോൾ അതിന് അനുസരിച്ച വസ്ത്രമാണ് ധരിക്കേണ്ടതെന്നാണ് അവരുടെ വാദം.
അടുത്തിടെ സാരിയുടുത്ത് ഫുട്ബോൾ കളിക്കുന്ന ഏതാനും സ്ത്രീകളുടെ വീഡിയോയും വൈറലായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിൽ 'ഗോൾ ഇൻ സാരി' എന്ന പേരിൽ നടത്തിയ ടൂർണമെന്റിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്
Content Highlights: Break Dancing In A Saree And Heels Viral Video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..