'ഫ്രീ ലവ്' അഗതയ്ക്ക് വേണ്ട; ഒമ്പത് ഭാര്യമാരിൽ ഒരാൾ ആർതറിനെ വിട്ടു


1 min read
Read later
Print
Share

Photos: instagram.com/arthurourso/

മ്പതു സ്ത്രീകളെ വിവാഹം കഴിച്ച് വാർത്തയിൽ നിറഞ്ഞ ബ്രസീലിയൻ മോഡലിനെ ഓർമയില്ലേ? ഫ്രീ ലവ് ആഘോഷമാക്കുക എന്ന ആശയത്തോട് തൽപരനായാണ് ആർതർ ഒ ഉർസോ എന്ന മോഡൽ ഒമ്പതു യുവതികളെ ജീവിതസഖികളാക്കിയത്. എന്നാൽ അവരിലൊരാൾ ഇപ്പോൾ ആർതറിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് രം​ഗത്തെത്തി എന്നതാണ് പുതിയ വാർത്ത.

ലുവാന കസാകി എന്ന യുവതിയെ വിവാഹം കഴിച്ചതിനു പിന്നാലെയാണ് ആർതർ കഴിഞ്ഞ വർഷം എട്ട് യുവതികളെക്കൂടി ജീവിതത്തിലേക്ക് കൂട്ടി വാർത്തയിൽ നിറഞ്ഞത്. ഏക ഭാര്യാ-ഭർതൃ സങ്കൽപത്തിനെതിരെയുള്ള പോരാട്ടമാണ് തന്റെ വിവാഹമെന്നും ആർതർ പറഞ്ഞിരുന്നു.

ഒമ്പതു ഭാര്യമാരിൽ ഒരാളായ അ​ഗതയാണ് ആർതറിൽ നിന്ന് വേർപിരിയുകയാണ് എന്ന് അറിയിച്ചത്. ഒരേ സമയം ഒരു പങ്കാളി മാത്രമുള്ള മോണോ​ഗമി വ്യവസ്ഥ തനിക്ക് മിസ് ചെയ്യുന്നു എന്നു പറഞ്ഞാണ് അ​ഗത വിവാഹമോചനം ആവശ്യപ്പെട്ടത്.

എന്നാൽ അ​ഗതയുടെ തീരുമാനം വിവേകരഹിതമാണെന്ന് ആർതർ അഭിപ്രായപ്പെട്ടു. അവൾക്ക് എന്നെ അവളുടേതു മാത്രമായി വേണം, അതിന് അർഥമില്ല. പരസ്പരം പങ്കിടേണ്ടതാണ് സ്നേഹം. വേർപിരിയലിനെക്കുറിച്ച് കേട്ടതോടെ താൻ ഏറെ നിരാശനായെന്നും അ​ഗതയുടെ കാരണം അത്ഭുതപ്പെടുത്തിയെന്നും ആർതർ പറഞ്ഞു.

അ​ഗതയുടെ തീരുമാനം തെറ്റാണെന്നാണ് തന്റെ മറ്റു ഭാര്യമാരും അഭിപ്രായപ്പെടുന്നതെന്ന് ആർതർ പറഞ്ഞു. ഓരോ ഭാര്യയോടും തനിക്ക് ഒരേ സ്നേഹമാണുള്ളതെന്നാണ് ആർതർ പറയുന്നത്.

തീർന്നില്ല,വീണ്ടും വിവാഹം കഴിക്കാനാണ് ആർതറിന്റെ പദ്ധതി. പത്തു ഭാര്യമാരെങ്കിലും വേണം എന്നതാണ് കക്ഷിയുടെ സ്വപ്നം. നിലവിൽ ഒരു കുഞ്ഞു മാത്രമാണ് ആർതറിനുള്ളത്. വൈകാതെ ഓരോ ഭാര്യയിലും ഓരോ കുഞ്ഞ് വേണം എന്നതും തന്റെ സ്വപ്നമാണെന്ന് ആർതർ പറയുന്നു.

ഇൻസ്റ്റ​ഗ്രാമിൽ നിരവധി ഫോളോവേഴ്സാണ് ആർതറിനുള്ളത്. വിചിത്രമായ ആർതറിന്റെ ദാമ്പത്യത്തെക്കുറിച്ചുള്ള വീഡിയോകളും വാർത്തകളുമാണ് ഇൻസ്റ്റ​ഗ്രാം പേജ് നിറയെ.

Content Highlights: brazilian model faces divorce from one of his nine wiives, monogamy, polygamy

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
raveena tandon

2 min

'ശ്രീദേവിയും മോനയും അടുത്ത സുഹൃത്തുക്കള്‍, ആരുടെ ഭാഗം നില്‍ക്കണം എന്നറിയാതെ സമ്മര്‍ദ്ദത്തിലായി'

May 19, 2023


Martha Louise

1 min

നോര്‍വേ രാജകുമാരിയും മന്ത്രവാദി ഡ്യൂറെകും വിവാഹിതരാകുന്നു; തിയ്യതി പ്രഖ്യാപിച്ച് മാര്‍ത്ത

Sep 14, 2023


martha louise

1 min

മുത്തശ്ശിക്കഥയല്ല, ഇത് നടന്നത്‌;മന്ത്രവാദിയായ കാമുകനെ സ്വന്തമാക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച് രാജകുമാരി

Nov 10, 2022


Most Commented