Screengrab | Instagram
പഠാന് സിനിമയിലെ ബേഷരം പാട്ടിന് ചുവടുവെച്ച് സാമൂഹിക മാധ്യമ താരം തന്വി ഗീത രവിശങ്കര്‍. ബോഡി പോസിറ്റിവിറ്റിയുടെ ഭാഗമായാണ് വീഡിയോ. പാട്ടില്‍ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പ്രത്യക്ഷപ്പെടുന്ന മാതൃകയില്‍ത്തന്നെയാണ് തന്വിയുമെത്തുന്നത്. പര്‍പ്പിള്‍ ബിക്കിനിയണിഞ്ഞ് ബീച്ചിലൂടെ നടന്ന് ചുവടുവയ്ക്കുന്ന വീഡിയോ ഇതിനകംതന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കുകയും വസ്ത്രമണിയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മറ്റുള്ളവരെ
നിങ്ങളെയോർത്ത് ലജ്ജിപ്പിക്കുന്നുണ്ടെങ്കിൽ അതിലൊരു കുഴപ്പവും ഇല്ലെന്നാണ് തന്വി വീഡിയോക്ക് അടിക്കുറിപ്പായി നല്‍കുന്നത്. നമ്മള് 2023-ലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നും മാപ്പപേക്ഷിക്കാൻ തയ്യാറാകാത്തതിൽ കുറഞ്ഞൊന്നും നമ്മിൽ നിന്ന് ലോകത്തിന് ലഭിക്കില്ലെന്നും തൻവി കുറിക്കുന്നു. വീഡിയോക്ക് ഇതിനകം തന്നെ അരലക്ഷത്തിലധികം പേര് ലൈക്ക് ചെയ്തു.
ബോഡി പോസിറ്റിവ് ഫാഷന്‍ ഇന്‍ഫ്ളുവന്‍സറായി സാമൂഹിക മാധ്യമത്തില്‍ രംഗപ്രവേശം ചെയ്ത് ശ്രദ്ധ നേടിയ താരമാണ് തന്വി. സ്ത്രീകളുടെ ഫാഷനെയും ബോഡി പോസിറ്റിവിറ്റിയെയും കുറിച്ച് നിരവധി പോസ്റ്റുകള്‍ തന്വി മുന്‍പും പങ്കുവെച്ചിട്ടുണ്ട്.
ഡിസംബർ 12-നാണ് പഠാനിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. എന്നാൽ വലിയ വിവാദമാണ് ഗാനവുമായി ബന്ധപ്പെട്ട് ഉയർന്നത്. ചിത്രത്തിലെ നായികയായ ദീപികാ പദുക്കോൺ കാവിനിറത്തിലുള്ള ബിക്കിനിയാണ് ഗാനരംഗത്തിൽ ഒരിടത്ത് ധരിച്ചിരിക്കുന്നത് എന്നതാണ് വിവാദത്തിന് കാരണം.
ബേഷരം രംഗ് എന്ന ഗാനം റിലീസായ ദിവസംമുതൽ പാട്ടിനെതിരെ സംഘപരിവാർ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മധ്യപ്രദേശിലാണ് ഗാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവന്നത്. ആഭ്യന്തര മന്ത്രിയും സ്പീക്കറുമുൾപ്പെടെ നിരവധി പേരാണ് ബേഷരം രംഗിനെതിരെ രംഗത്തെത്തിയത്.
Content Highlights: body positivity, thanvi geetha sankar, besharamrang song, pathaan movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..