'എന്നെ കാണുമ്പോള്‍ എല്ലാവരും ആര്‍ത്തുവിളിക്കുന്നു, ആരും ജോലി തരുന്നില്ല'; ബ്ലാക്ക് ഏലിയന്‍ പറയുന്നു


തന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ബ്ലാക്ക് ഏലിയന്‍ എന്നു പേരുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൊഫ്രെഡോ പങ്കുവെയ്ക്കാറുണ്ട്

ആന്റണി ലൊഫ്രെഡോ ടാറ്റൂ ചെയ്യുന്നതിന് മുമ്പും ശേഷവും | Photo: instagram/ black alien

ന്യഗ്രഹജീവിയെപ്പോലെയാകാന്‍ ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത വ്യക്തിയാണ് ഫ്രാന്‍സിലെ ആന്റണി ലൊഫ്രെഡോ. കണ്ണിലെ കൃഷ്ണമണിയിലും നാവിന്റെ അറ്റം പിളര്‍ന്നും ടാറ്റൂ ചെയ്ത ലൊഫ്രെഡോ ബ്ലാക്ക് ഏലിയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ അടുത്താണ് ലൊഫ്രെഡോ ചെവിയും രണ്ടു വിരലുകളും മുറിച്ചുമാറ്റിയത്.

തന്നെ ഒരു സാധാരണ മനുഷ്യനായി കാണണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലൊഫ്രെഡോ ഇപ്പോള്‍. താന്‍ അടുത്തുചെല്ലുമ്പോള്‍ പലരും തന്നോട് മാറിനില്‍ക്കാന്‍ പറയുന്നുവെന്നും ആരും ജോലി നല്‍കുന്നില്ലെന്നും 34-കാരന്‍ പറയുന്നു.

തന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ബ്ലാക്ക് ഏലിയന്‍ എന്നു പേരുള്ള തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലൊഫ്രെഡോ പങ്കുവെയ്ക്കാറുണ്ട്. 1.2 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ഈ ഇന്‍സ്റ്റഗ്രാം പേജിനുള്ളത്

'ഇതൊരു പ്രൊജക്റ്റ് ആയിട്ടാണ് ഞാന്‍ കാണുന്നത്. എന്റെ രൂപം കാരാണം ധാരാളം നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. എന്നെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുകയും ഓടുകയും ചെയ്യുന്നവരുണ്ട്. ഞാനും മനുഷ്യനാണ്. പക്ഷേ ആളുകള്‍ ഞാന്‍ ഭ്രാന്തനാണെന്ന് കരുതുന്നു. എനിക്കു ജോലി പോലും കിട്ടുന്നില്ല.'പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോമായ ക്ലബ്ബ് 113ന് നല്‍കിയ അഭിമുഖത്തില്‍ ലൊഫ്രെഡോ പറയുന്നു.

എല്ലാ ദിവസവും പോരാട്ടമാണെന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കാത്ത പുതിയ ആളുകളെ ദിവസവും കണ്ടുമുട്ടുന്നുവെന്നും ലൊഫ്രെഡോ കൂട്ടിച്ചേര്‍ത്തു.


Content Highlights: black alien says cant get job due to extreme tattoos asks to be treated

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented