'എപ്പോഴും നിങ്ങളെ സ്‌നേഹിക്കുക';  ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ നിറവയറുമായി ബിപാഷ


ബിപാഷ ബസു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ bipasha basu

ര്‍ത്താവ് കരണ്‍ സിങ്ങ് ഗ്രോവറിനൊപ്പം ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ബിപാഷ ബസു. ഏറെ ആകാംക്ഷയും ആശങ്കയും നിറഞ്ഞ കാലത്തിലൂടേയാണ് ഇരുവരും കടന്നുപോകുന്നത്. വാക്കുകള്‍കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത അനുഭവത്തിലൂടേയും.

ഇപ്പോള്‍ തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ബിപാഷ. 'എപ്പോഴും നിങ്ങളെ സ്‌നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടുള്ള ബിപാഷയെ ചിത്രത്തില്‍ കാണാം.

നേരത്തേയും താരം മെറ്റേണിറ്റി ഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കറുപ്പ് നിറത്തിലുള്ള ഗൗണ്‍ ധരിച്ചുള്ളതായിരുന്നു ഈ ചിത്രം. ഒപ്പം കരണ്‍ സിങ്ങ് ഗ്രോവറിനൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ കണ്ടതാണ്. ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് ഈ ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തത്. അതില്‍ വെളുത്ത നിറത്തിലുള്ള ഷര്‍ട്ടായിരുന്നു നടി ധരിച്ചിരുന്നത്.

2015ലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

2001ല്‍ പുറത്തിറങ്ങിയ 'അജ്‌നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്‌നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന രാസ്, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോണ്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

അതേസമയം കരണ്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സൂപ്പര്‍ താരമായിരുന്നു. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

Content Highlights: Bipasha Basu flaunts baby bump in gorgeous new picture maternity photoshoot

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented