.
ബോളിവുഡിന്റെ ഫാഷന്‍ റാണിയായാണ് ബിപാഷ ബസു ആരാധകരുടെ ഹൃദയം കവര്‍ന്നത്. എന്നാല്‍ 2016-ല്‍ മോഡലും നടനുമായ കരണ്‍ സിംഗ് ഗ്രേവറിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ് ബിപാഷ. ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ച വാര്‍ത്തയും ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
മോഡലിങ്ങിലും സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോളിതാ മകള്‍ ദേവി ബസു സിംഗ് ഗ്രോവറിന്റെ ചിത്രമാണ് ബിപാഷ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 12-നാണ് ദേവിയുടെ ജനനം. കുഞ്ഞ് പിറന്ന് ഒരു മാസമാകുമ്പോള്‍ മകളുടെയും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറിന്റെയും ഹൃദ്യമായൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ബിപാഷ.
ഇതെന്റെ സ്നേഹമാണ്, എന്റെ ഹൃദയമേ എന്ന അടിക്കുറിപ്പോടെയാണ് ദേവിയും കരണും ഉറങ്ങുന്ന ചിത്രം താരം പങ്കു വെച്ചിരിക്കുന്നത്. ദേവിയെ ചേര്‍ത്തുപിടിച്ചുറങ്ങുന്ന കരണാണ് ചിത്രത്തിലുള്ളത്. പിങ്ക് ഉടുപ്പിട്ട ദേവിയുടെ കൈകളില്‍ മജന്ത നിറത്തിലെ കുഞ്ഞിക്കൈയ്യുറകളും കാണാം. അച്ഛനുനേരെ മുഖം തിരിച്ചാണ് കുഞ്ഞുദേവിയുറങ്ങുന്നത്. ഈ ചിത്രത്തിലും ദേവിയുടെ മുഖം കാണാന്‍ കഴിയില്ല. ചിത്രത്തിന് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. അമൂല്യം, മനോഹരം , ഇന്റര്‍നെറ്റിലെ ഇന്നത്തെ മനോഹരകാഴ്ച എന്നിങ്ങനെ നിരവധി കമന്റുകളാണ് ഇതിന് താഴെ വന്നത്.
നേരത്തെ കരണും ബിപാഷയും മകളും ഒരുമിച്ചുള്ളൊരു ചിത്രവും ബിപാഷ പങ്കുവെച്ചിരുന്നു. എങ്ങനെയാണ് ഒരു സ്വീറ്റ് മാലാഖക്കുഞ്ഞിനെ ഉണ്ടാക്കുന്നതെന്ന് നോക്കാം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് വലിയ ആരാധക ശ്രദ്ധയാണ് കിട്ടിയത്. കുഞ്ഞിന്റെ മുഖം വ്യക്തമല്ലാത്ത ചിത്രമാണ് അന്നും ബിപാഷ പങ്കുവെച്ചത്. എന്നും സന്തോഷത്തോടെയിരിക്കാന്‍ സാധിക്കട്ടെയെന്നും നിങ്ങളുടെ സ്നേഹം ഓരോ ചിത്രത്തിലും പ്രതിഫലിച്ച് കാണുന്നുണ്ടെന്നും അത് മനസിന് സന്തോഷം നല്കുന്ന കാഴ്ചയാണെന്നുമെല്ലാം ആരാധകര്‍ കമന്റുകളിട്ടു.
2015 -ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016-ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്. ജീവിതത്തില്‍ പുതിയ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ കുറിപ്പിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഹൃത്വിക് റോഷനോടൊപ്പമുള്ള ഫൈറ്ററാണ് കരണിന്റെ അടുത്ത ചിത്രം.
Content Highlights: bipasha basu,karan singh grover,figher movie,Devi Basu Singh Grover
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..