ബിപാഷ ബസു മകൾക്കും ഭർത്താവിനുമൊപ്പം | Photo: instagram/ bipasha basu
കഴിഞ്ഞ നവംബര്‍ 11-നാണ് ബോളിവുഡ് താരങ്ങളായ ബിപാഷ ബസുവിനും കരണ്‍ സിങ് ഗ്രോവറിനും കുഞ്ഞ് പിറന്നത്. ദേവി ബസു സിങ് ഗ്രോവര്‍ എന്നാണ് ഇവരുവരും മകള്‍ക്ക് പേരിട്ടത്. ഇപ്പോള്‍ മാതൃത്വത്തിന്റെ സന്തോഷത്തിലൂടേയും ആനന്ദത്തിലൂടേയും കടന്നുപോകുകയാണ് ബിപാഷ. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങും വീഡിയോകളം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട് അവള്‍ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ബിപാഷ പറയുന്നു.
' ദേവിയുടെ അമ്മ..അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റോള്‍' മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മകള്‍ കുഞ്ഞുകാല്‍പാദം കൊണ്ട് കവിളില്‍ തൊടുന്ന ചിത്രവും ഇതിനോടൊപ്പം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് താഴെ സെലിബ്രിറ്റകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. വാത്സല്യം തുളമ്പുന്ന ചിത്രമാണെന്നും ദേവി മനോഹരിയായിരിക്കുന്നുവെന്നും ആരാധകര്‍ കമന്റില്‍ പറയുന്നു.
2015-ലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016 -ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.
2001ല്‍ പുറത്തിറങ്ങിയ 'അജ്‌നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്‌നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി. പിന്നാലെ വന്ന രാസ്, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോണ്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.
അതേസമയം കരണ്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സൂപ്പര്‍ താരമായിരുന്നു. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
Content Highlights: bipasha basu beams with joy as she plays with daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..